തിരുവനന്തപുരം കണ്ണൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്ത കണ്ണൂര്‍ ഡി.എഫ.ഒയ്ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഗുരുതര വീഴ്ച വരുത്തിയ കെ. ശ്രീനിവാസനെതിരെ ഉചിതമായ നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നാലാം തീയതിയാണ് ഡി.എഫ്.ഒ കുടുംബത്തോടൊപ്പം തെലങ്കാനയിലേക്ക് പോയത്.
തെലങ്കാന രജിസ്ട്രേഷനിലുള്ള സ്വന്തം വാഹനത്തിലാണ് ശ്രീനിവാസന് സംസ്ഥാനം വിട്ടത്. വയനാട് ചെക്ക് പോസ്റ്റില്‍ സ്വാധീനം ചെലുത്തി അതിര്‍ത്തി കടന്ന ഇയാള്‍ ബംഗളുരു വഴി തെലങ്കാനയിലേക്ക് പോയി. ഡി.എഫ്.ഒയുടെ അപേക്ഷ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തള്ളിയിരുന്നെങ്കിലും ഇത് വകവയ്ക്കാതെയാണ് ഇയാള്‍ നാട്ടിലേക്ക് പോയത്.
കണ്ണൂര്‍ ജില്ലയിലെ കണ്ണവം, കൊട്ടിയൂര്‍ റെയ്ഞ്ചുകളിലെ നാല്‍പ്പതിലേറെ ആദിവാസി ഊരുകളില്‍ ഭക്ഷണം എത്തിക്കേണ്ടതിന്െ്റയും കൊവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്െ്റയും ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനാണ് സംസ്ഥാനം വിട്ടത്. ഇയാളുടെ വീഴ്ച ചൂണ്ടിക്കാട്ടി നടപടിക്ക് ശിപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടാണ് വനംവകുപ്പ് മേധാവി വനം മന്ത്രിക്ക് നല്‍കിയത്.






