
ലോകം കൊറോണ വൈറസിന്റെ പിടിയിലായതോടെ പലരുടേയും തൊഴിലിനേയും ബിസിനസിനേയുമാണ് ഇത് ബാധിച്ചത്. ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പ്രശ്നത്തിലായിരിക്കുകയാണ്. മിക്ക ലൈംഗിക തൊഴിലാളികളും ഇപ്പോള്‍ ഓണ്‍ലൈന്‍ വ്യപാരത്തിലേക്ക് മാറിയിരിക്കുകയാണ്. ഓണ്‍ലൈനിലെ ഏതെങ്കിലും പ്രശസ്തമായ പ്ലാറ്റ്ഫോമിലൂടെ ജോലി ചെയ്യാമെന്നു വെച്ചാലും കിട്ടുന്നതിന്റെ നല്ലൊരു ശതമാനം അവയുടെ നടത്തിപ്പുകാര്‍ക്കു നല്‍കേണ്ടി വരികയാണ് ചെയ്യുന്നത്.
ഓണ്‍ലൈനില്‍ ലൈംഗിക തൊഴിലാളികള്‍ എത്തുമ്പോള്‍ സ്വകാര്യതയാണ് പ്രശ്നമെന്നാണ് ഈ തൊഴില്‍ ചെയ്യുന്നവര്‍ പറയുന്നത്. ഇടപാടുകാരുമൊത്ത് പോയാല്‍ താരതമ്യേന സ്വകാര്യമായിരിക്കും കാര്യങ്ങള്‍. എന്നാല്‍, ഓണ്‍ലൈനില്‍ താനാരാണെന്ന കാര്യം മറച്ചുവയ്ക്കല്‍ എളുപ്പമല്ല. ലൈവ് ഷോ അല്ല, ക്ലിപ്പുകളാണ് നല്കുന്നതെങ്കില് പോലും അവ മോഷ്ടിക്കപ്പെടുകയും പോണ് സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്യാമെന്നാണ് ഇവര്‍ പറയുന്നത്. ലൈംഗിക പ്രകടനങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അതിവേഗം ഓണ്‍ലൈനിലേക്ക് കുടിയേറുകയാണ് എന്നാണ് യുകെയിലെ ലൈവ് ക്യാം പ്ലാറ്റ്ഫോമിന്റെ ഉടമയായ മാക്സ് ബെന്നറ്റ് പറയുന്നത്.
സെക്സ് വര്‍ക്കര്‍മാര്‍ തങ്ങളോടൊപ്പം ചേരുന്നത് 75 ശതമാനം വര്‍ധിച്ചിരിക്കുന്നുവെന്നും കാഴ്ചക്കാര്‍ കൂടി വരുന്നുവെന്നും, ലോകമാകമാനം ട്രാഫിക് വര്‍ധിച്ചിരിക്കുന്നു. പ്രത്യേകിച്ചും ലോക്ഡൗണില്‍ കിടക്കുന്ന സ്ഥലങ്ങളില്‍ എന്നാണ് മാക്സ് പറയുന്നത്. ഒറ്റയ്ക്കു താമസിക്കുന്നവര്‍ പ്രത്യേകിച്ചും ഇത്തരം സേവനങ്ങളെ ആശ്രയിച്ചേക്കാമെന്നും മാക്സ് പറയുന്നു. ഇടപാടുകാരെ ആകര്‍ഷിക്കാന്‍ പുതിയ രീതികള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. പല പെണ്‍കുട്ടികളും ഡിസ്കൗണ്ടുകള്‍ ഓഫര്‍ ചെയ്യുന്നു. തങ്ങളുടെ ഇടപാടുകാര്‍ക്ക് വരുമാനം കുറഞ്ഞുവെന്ന കാര്യം തങ്ങള്‍ക്കു മനസ്സിലാകുമെന്നാണ് ഇവ എന്ന ഓണ്‍ലൈന്‍ ലൈംഗിക തൊഴിലാളി പറഞ്ഞു. വെബ്സൈറ്റുകളും തങ്ങളുടെ ഇടപാടുകാരുടെ വരുമാനം കുറഞ്ഞത് മനസ്സിലാക്കി നൂറുകണക്കിന് ഫ്രീ ടോക്കണുകള്‍ വിതരണം ചെയ്യുന്നു.






