
മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ വിംമ്പിള്ഡന് റദ്ദാക്കിയതോടെ സംഘാടകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയായി ലഭിക്കുക 1,000 കോടിയിലധികം രൂപ. പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സ് തുകയെന്ന നിലയിലാണ് വിംമ്പിള്ഡന് സംഘാടകര്‍ക്ക് വന്‍ തുക പരിരക്ഷ ലഭിക്കുന്നത്.
2003 ലെ സാര്‍സ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിംമ്പിംള്ഡന് സംഘാടകര്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ 'പകര്‍ച്ചവ്യാധി ' കുടി കൂട്ടിച്ചേര്‍ത്തത്. സാര്‍സ് പോലെ പ്രതിസന്ധികള്‍ മുന്നില്‍ക്കണ്ടാണ് സംഘാകരായ 'ദ ഓള് ഇംണ്ട് ലോണ്‍ ടെന്നീസ് €ബ്' പകര്‍ച്ചാവ്യാധി ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ടൂര്‍ണമെന്റിന് നല്‍കിയത്.
കഴിഞ്ഞ 17 വര്‍ഷമായി വിംമ്പിള്ഡന് സംഘാടകര്‍ പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സ് എന്ന നിലയില്‍ രണ്ടു മില്യന്‍ യുഎസ് ഡോളര്‍(15 കോടിയോളം ിന്ത്യന്‍ രൂപ) വീതമാണ് ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കുന്നത്. ഇതുവരെ നല്‍കിയത് ഏതാണ്ട് 34 മില്യന്‍ യുഎസ് ഡോളര്‍ അഥവ 250 കോടിയോളം ഇന്ത്യന്‍ രൂപ. ഇതിനിടയില്‍ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലഭിക്കാന്‍ പോകുന്നത് 1075 കോടിയോളം രൂപയാണ് ലഭിക്കുക.
അതേസമയം ഇന്ത്യയില്‍ ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കിയെങ്കിലും പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ ഒരു രൂപ പോലും സംഘാടകര്‍ക്ക് ലഭിക്കില്ല. ഐപിഎല്‍ ിന്ഷുറനസ് പരിധിയില്‍ ആണെങ്കിലും യുദ്ധം, ഭീകരവാദം, തുടങ്ങിയ കാരണങ്ങള്‍ക്കൊണ്ട് മാത്രമേ ടൂര്‍ണമെന്റ് റദ്ദാക്കിയാല്‍ മാത്രമേ ഇന്‍ഷുറന്‍സ് ലഭിക്കുകയുള്ളു.






