
ന്യു യോര്‍ക്ക്: പ്രമുഖ എഴുത്തുകാരന് മാത്യു ജോസഫ് (ജോസഫ് പടന്നമാക്കല്‍ 78) നിര്യാതനായി. ഏതാനും ദിവസമായി ആശുപത്രിയിലായിരുന്നു. പൊന്‍ കുന്നം പടന്നമാക്കല്‍ പി.സി. മാത്യുവിന്റെയും അന്നമ്മയുടെയും പുത്രനാണ്. അദ്ധേഹം രചിച്ച പടന്നമാക്കല്‍ കുടുംബ യോഗം കാഞ്ഞിരപ്പള്ളിയുടെ ചരിത്രമാണ്.
ഇ-മലയാളിയുടെ ഉറ്റ സുഹ്രുത്തായിരുന്നു. മാര്‍ച്ച്-15-നു ഇ-മലയാളിയുടെ അവാര്‍ഡ് ചടങ്ങിലെ മുഖ്യ പ്രാസംഗികനയിരുന്നു. കോവിഡ് മൂലം ചടങ്ങ് മാറ്റേണ്ടി വന്നു. മലയാളി സമൂഹത്തിന്റെ അമേരിക്കയിലെ 50 വര്‍ഷങ്ങള്‍ എന്നതായിരുന്നു വിഷയം.
വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആദ്യ സെക്രട്ടറിയാണ്.
പൊന്‍കുന്നം സ്വദേശിയായ അദ്ധേഹംന്യൂയോര്ക്ക് പബ്ലിക് ലൈബ്രറി സിസ്റ്റത്തില്‍ സീനിയര്‍ ലൈബ്രറിയനായിരുന്നു.റോക്ലാന്‍ഡ് കൗണ്ടിയിലെവാലി കോട്ടജില്‍ ആയിരുന്നു താമസം. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ. ജിജോ ജോസഫ് (ന്യൂയോര്‍ക്ക്), ഡോ. ജിജി അഞ്ജലി ജോസഫ് എന്നിവര്‍ മക്കളാണ്. അബി (ഫിലാഡല്‍ഫിയ) മരുമകനാണ്.
സഹോദരര്‍: പരേതനായ ജേക്കബ് മാത്യു (ഗ്രെയ്സ് ഫര്‍ണിച്ചര്‍, മൂവാറ്റുപുഴ) പി.എം. മാത്യു പടന്നമാക്കല്‍ (പൊന്‍ കുന്നം) തോമസ് മാത്യു (ചിക്കാഗോ-ഐ.എന്‍.ഒ.സി കേരള ചാപ്റ്റര്‍ പ്രസിഡന്റ്)തെരേസ ജോസഫ് അന്ത്രപ്പേര്‍. അലിഗഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന്എം.കോം ബിരുദം നേടിയ ശേഷം എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളജില്‍ ലക്ചററായി. 1973-ല്‍ വിവാഹിതനായി. 1974-ല്‍ അമേരിക്കയിലെത്തി






