
തിരുവനന്തപുരം : കേരളത്തില്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് എക്സൈസ്, തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്. മദ്യവില്‍പ്പന ശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രിസഭാ യോഗം ചേര്‍ന്ന് വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ 14 വരെ തുടരുകയാണ്. തുടര്‍ന്നുള്ള നടപടികള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കാനിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ മനസിലാക്കിക്കൊണ്ട് തുടര്‍നടപടി സ്വീകരിക്കാനാണ് കേരള സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര തീരുമാനം വന്നശേഷം കേരളത്തിന്റെ സാഹചര്യം കണക്കിലെടുത്ത് എന്തെല്ലാം ഇളവ് വരുത്തണം, എവിടെ തുടരണം എന്നത് തീരുമാനിക്കാം.
എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐയില്‍ എന്നിവയ്ക്ക് കീഴില്‍ വരുന്ന ബാര്‍ തൊഴിലാളികള്‍ക്ക് സഹായം നല്കാന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അബ്കാരി ക്ഷേമനിധി ബോര്‍ഡാണ് അതില്ല് ഉള്‍പ്പെടുന്നവര്‍ക്ക് മാത്രമായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.






