മേക്കപ്പ് ആർടിസ്റ്റ് ആയി സിനിമയിലെത്തി പിന്നീട് അഭിനയത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് സുധീർ സൂഫി. ആളെ മനസ്സിലായില്ലേ, അഞ്ചാം പാതിരയിലെ സൈക്കോ സൈമൺ. പെൺവേഷത്തിലും ആൺേവഷത്തിലുമെത്തി പ്രേക്ഷകരുടെ ‘കിളി പറത്തിയ’ പ്രകടനമായിരുന്നു ചിത്രത്തിൽ സുധീർ കാഴ്ചവെച്ചത്.
അഞ്ചാം പാതിരയുടെ അസോസിയേറ്റ് ഡയറക്ടറായ അമൽ സി. ബേബിയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ സുധീറിനെ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കുന്നത്. ആകാശഗംഗ 2വിൽ ഇരുവരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. ചിത്രം ടിവിയിൽ സംപ്രേക്ഷണം ചെയ്തതോടെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് സുധീർ. സംവിധായകൻ മിഥുൻ മാനുവൽ തന്ന പിന്തുണ വളരെ വലുതായിരുന്നുവെന്ന് സുധീർ പറയുന്നു. നാട്ടിലൊക്കെ ഒരുപാട് പേർ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും പ്രേക്ഷകര്‍ കഥാപാത്രം ഏറ്റെടുത്തു എന്നറിയുന്നതിൽ സന്തോഷമുണ്ടെന്നും താരം ഒരു മാധ്യമത്തോട് പറഞ്ഞു.

വേഷം ചെറുതാണെങ്കിലും തിയറ്ററുകളിൽ പ്രേക്ഷകരെ വിറപ്പിച്ച കഥാപാത്രമായിരുന്നു സുധീറിന്റെ സൈക്കോ സൈമൺ. ഈ കഥാപാത്രവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. കേരള മനസാക്ഷിയെ ഞെട്ടിച്ച നന്തന്‍കോട് കൂട്ട കൊലപാതക കേസിലെ പ്രതി കേഡല്‍ ജീന്‍സന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് കഥാപാത്രം എഴുതിയെന്നായിരുന്നു ചർച്ച.

Comments