പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് ഏറെ ദോഷകരമാണെന്നറിഞ്ഞുകൊണ്ടുതന്നെ മനപ്പൂര്‍വ്വം അതൊഴിവാക്കുന്നവരാണ് പലരും. കുട്ടികളായാലും മുതിര്‍ന്നവരായാലും അത് അങ്ങനെതന്നെയാണ്.
എന്തുകൊണ്ടാണ് ബ്രേക്ക് ഫാസ്റ്റ് അല്ലെങ്കില്‍ പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നത്. അതുകൊണ്ട് ശരീരത്തിനുണ്ടാകുന്ന ദോഷങ്ങള്‍ എന്തൊക്കെയാണ് എന്നറിയുക.
രാത്രി ഭക്ഷണത്തിനുശേഷമുള്ള നീണ്ട ഇടവേളയില്‍ ശരീരത്തിലേക്ക് ആഹാരമൊന്നും ചെല്ലാറില്ല. അതുകൊണ്ടുതന്നെ അതിനുശേഷം കഴിക്കുന്ന ബ്രേക്ക് ഫാസ്റ്റിന് വളരെ പ്രാധാന്യമുണ്ട്. ഒരു ദിവസം കഴിക്കുന്ന ഭക്ഷണത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതും ബ്രേക്ക് ഫാസ്റ്റ് തന്നെയാണ്.
ആരോഗ്യ മേഖലയില്‍ നടത്തിയ പഠനങ്ങളനുസരിച്ച് പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണ്. ഹൈപ്പര്‍ ടെന്‍ഷനും ആര്‍ട്ടറീസിലെ ക്ലോട്ടിംഗും കാരണം ഹൃദയ ധമനികളിലേക്കുള്ള രക്തയോട്ടം തടസപ്പെടാനും ഇത് കാരണമാകും.
അതുപോലെതന്നെ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കുന്നതുവഴി ഹൃദയധമനികളിലേക്കുള്ള രക്തയോട്ടം തടസപ്പെടുകയും അതുവഴി ടൈപ്പ് ടു പ്രമേഹം വരാനും സാധ്യതയുണ്ട്.

എന്തുകൊണ്ട്

ശരീരത്തിന് ആവശ്യം വേണ്ട ഗ്ലൈക്കോജന്‍ ഭക്ഷണത്തിലൂടെയാണ് ലഭിക്കുന്നത്. ഇത് ലഭിക്കാതെവരുമ്പോള്‍ ഇന്‍സുലിന്റെ അളവിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുമ്പോള്‍ വിശപ്പും ക്ഷീണവും ഒരേപോലെ അസ്വസ്ഥത സൃഷ്ടിക്കും.
പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതുവഴി നിങ്ങളുടെ ചുറുചുറുക്ക് നഷ്ടപ്പെടും. ശരീരത്തിനുവേണ്ട ഗ്ലൂക്കോസ് ലഭിക്കാത്തതുകൊണ്ട് ആവശ്യംവേണ്ട ഗ്ലൂക്കോസ് പേശികളില്‍ നിന്ന് പിന്‍വലിക്കുന്നതാണ് ഇതിനുകാരണം.
അതുപോലെ തന്നെ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കിയാല്‍ ശരീരഭാരം കുറയ്ക്കാമെന്നും മെലിയാമെന്നും അബദ്ധ ധാരണയുളളവരാണ് പലരും. എന്നാല്‍ പഠനങ്ങള്‍ തെളിയിക്കുന്നത് സ്ഥിരമായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവര്‍ക്ക് അമിത ഭാരത്തിനുളള സാധ്യതയുണ്ടെന്നാണ്.
രക്തത്തില്‍ പഞ്ചസാര കുറയുന്നതുകൊണ്ട് കഠിനമായ തലവേദനയും മൈഗ്രേനും വരാനും സാധ്യതയുണ്ട്. പ്രോട്ടീന്റെ അളവുകുറയുന്നതുകൊണ്ട് തലമുടി കൊഴിയുകയും മുടിവളര്‍ച്ച കുറയുകയും ചെയ്യും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ആര്‍ത്തവ ക്രമക്കേടുകളുണ്ടാക്കാനും കാരണമാകാറുണ്ട്.
പ്രഭാതഭക്ഷണം എങ്ങനെ?...
പ്രഭാതഭക്ഷണം പ്രാധാന്യമുളളതുകൊണ്ടുതന്നെ ഇത് പോഷക സമ്പുഷ്ടമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീനുകള്‍, കാര്‍ബോ ഹൈഡ്രേറ്റ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ഇവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കുട്ടികള്‍ക്ക് പഴങ്ങളോ പയറുവര്‍ഗ്ഗങ്ങളോ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വീട്ടിലുണ്ടാക്കുന്ന ജ്യൂസും കരിക്കിന് വെള്ളവും കുട്ടികള്‍ക്ക് നല്‍കാം. നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.
കുട്ടികള്‍ക്കുള്ള ഭക്ഷണം
ആവിയില്‍ പുഴുങ്ങിയ ഭക്ഷണങ്ങളാണു കുട്ടികള്‍ക്ക് അനുയോജ്യം. പുട്ട്, ഇഡ്ഡലി, ഇടിയപ്പം, പിടി തുടങ്ങിയവ നല്‍കുന്നത് ഉത്തമമാണ്.
ഓരോ ഭക്ഷണവും ഓരോ കോംബിനേഷന്‍ ആണ്.
പുട്ടും കടലയും, ഇഡ്ഡ്ലിയും സാമ്പാറും, അപ്പവും മുട്ടയും എന്നിങ്ങനെ ഒന്നിലധികം വസ്തുക്കള്‍ ചേര്‍ത്തു കഴിക്കുമ്പോഴാണ് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ കിട്ടുന്നത്. മുട്ടയുടെ വെള്ള, പഴങ്ങള്‍, ജൂസ്, നട്ട്സ്, ഓട്ട്സ്, കൊഴുപ്പുകുറഞ്ഞ പാല് തുടങ്ങി
യവയൊക്കെ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പ്രീ സ്കൂള്‍, ഒന്ന്, രണ്ട് ക്ലാസിലെ കുട്ടികള്‍ തുടങ്ങിയവര്‍ക്ക് ഇടഭക്ഷണം അത്യാവശ്യമാണ്. ഇടഭക്ഷണം എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ക്കും നല്‍കുന്നത് നല്ലതാണ്. ഇടഭക്ഷണം ലഘുവായിരിക്കണം. ബേക്കറി പലഹാരം ഒഴിവാക്കി വീട്ടിലുണ്ടാക്കിയ ഏതെങ്കിലും കൊടുത്തുവിടുന്നതാണു നല്ലത്.
പഴവര്‍ഗ്ഗത്തില്‍ നിന്നും ഒന്നോ, അവലോസുണ്ട, കൊഴുക്കട്ട, പുഴുങ്ങിയ പയറുവര്‍ഗങ്ങള്‍ , അണ്ടിപ്പരിപ്പുകള്‍ (കശുവണ്ടി, ബദാം) ബ്രഡ് സാന്‍വിച്ച്, അവല് നനച്ചത്, തുടങ്ങിയവ നല്ലതാണ്. ഇടഭക്ഷണം കുട്ടിക്കു കഴിക്കാന്‍ എളുപ്പമുള്ളതായിരിക്കണം.

Comments