.jpg)
ചെന്നൈ : കോവിഡ് 19 നിര്‍ദേശം ലംഘിച്ച് ജല്ലിക്കെട്ട് കാളയ്ക്ക് അന്ത്യയാത്രയേകാന്‍ മധുരയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. സംഭവത്തില്‍ 3000 ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തു. മധുരയ്ക്കടുത്ത് അളങ്കാനല്ലൂരിലെ മുതുവര്‍പ്പട്ടി ഗ്രാമത്തിലാണ് സംഭവം. നിരവധി ജല്ലിക്കെട്ട് മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ വാരിക്കൂട്ടിയ 'മൂളി'എന്ന കാളയാണ് ബുധനാഴ്ച ചത്തത്.
വ്യാഴാഴ്ച മൂളിയുടെ ജഡം അലങ്കരിച്ച് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരക്കണക്കിന് ഗ്രാമവാസികളാണ് സെല്ലായിയമ്മന് ക്ഷേത്രത്തിന്മുന്നില്‍ കാളയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. ഇവര്‍ പിന്നീട്വിലാപയാത്രയിലും പങ്കെടുത്തു.
രാജ്യത്ത് കൊറോണ വൈറസ്വ്യാപനത്തിന് എതിരെ ഏര്പ്പെടുത്തിയിരിക്കുന്നമുന്കരുതലുകളൊന്നും പാലിക്കാതെയാണ് ജനങ്ങള്‍ തടിച്ചു കൂടിയത്. ആളുകള്‍ മുഖാവരണം രധിക്കുകയോ നിശ്ചിത അകലം പാലിക്കുകയോ ചെയ്തിരുന്നില്ല. ഇതോടെയാണ് കേസെടുത്തത്. മധുരയില്‍ നിരോധനാജ്ഞയും രാജ്യം മുഴുവനും സമ്പര്‍ക്കവിലക്കും നിലനില്‍ക്കേ നിയമം ലംഘിച്ച് ഒത്തുകൂടിയതിനാണ് കേസെടുത്തതെന്ന് മധുര ജില്ലാ കളക്ടര്‍ ടി.ജി. വിനയ് പറഞ്ഞു.






