ബംഗലൂരു: കൊവിഡ് 19 പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി കര്‍ണാടക മുന്‍മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകന്റെ വിവാഹം. സാമൂഹിക അകലമോ, മാസ്ക് ഉപയോഗമോ ഇല്ലാതെ നിശ്ചിത ആളുകളില്‍ കൂടുതല്‍ പേര് പങ്കെടുത്ത വി.ഐ.പി വിവാഹം ഇന്നു രാവിലെയാണ് നടന്നത്. ബംഗലൂരുവില്‍ നിന്ന് മാറി കുമാരസ്വാമിയുടെ രാമനഗരയിലെ ഫാം ഹൗസിലാണ് നിഖില്‍ കുമാരസ്വാമിയുടെ വിവാഹം നടന്നത്.
മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ സെക്യുലര്‍ നേതാവുമായ എച്ച്.ഡി ദേവഗൗഡയും ഭാര്യയുമടക്കം കൊച്ചുമകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇരുപക്ഷത്തുനിന്നും പത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കില്ലെന്ന് അധികൃതര്‍ക്ക് ഉറപ്പ് നല്കിയ വിവാഹത്തില്‍ അമ്പതില്‍ കൂടുതല്‍ പേര് പങ്കെടുത്തുവെന്നാണ് സൂചന. കോണ്‍ഗ്രസ് നേതാവും പ്രമുഖ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായ കെ.കൃഷ്ണപ്പയുടെ പൗത്രിയാണ് നിഖിലിന്റെ വധു രേവതി.
പരമ്പരാഗതമായ എല്ലാ ആചാരങ്ങളും പാലിച്ചാണ് വിവാഹം നടന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു വേണ്ടി മാണ്ഡ്യ സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടയാളാണ് നിഖില. കന്നഡ സിനിമയില്‍ സജീവമാണ് നിഖില്‍.

നേരത്തെ നിശ്ചയിച്ച വിവാഹം ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവയ്ക്കാന്‍ കുമാരസ്വാമി തയ്യാറായില്ല. പകരം വിവാഹ വേദി ബംഗലൂരുവില്‍ നിന്ന് മാറ്റുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും മറ്റും കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നു. ഡോക്ടറുമായി സംസാരിച്ചശേഷമാണ് വിവാഹ ചടങ്ങ് നടത്തിയത്. കുടുംബത്തിലെ 60-70 പേര് മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും കുമാരസ്വാമി പറയുന്നു.
അതേസമയം, വിവാഹ ചടങ്ങില്‍ ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ടെങ്കില്‍ കുമാരസ്വാമിക്കും കുടുംബത്തിനുമെതിരെ കേസെടുക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണ്‍ പറഞ്ഞു.

Comments