ബംഗളുരു: മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി തേടി കര്‍ണാടക സര്‍ക്കാര്‍. മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ അറിയിച്ചു. റെഡ് സോണിലല്ലാത്ത ജില്ലകളില്‍ ഘട്ടം ഘട്ടമായി മദ്യശാലകള്‍ തുറക്കാനാണ് നീക്കം.
തബ് ലീഗ് സമ്മേളനവും നഞ്ചന്‍കോട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ കൊവിഡ് കേസുകളുമാണ് സംസ്ഥാനത്തിന്റെ കണക്കൂകൂട്ടലുകള്‍ തെറ്റിച്ചതെന്ന് യെദ്യൂരപ്പ ആരോപിച്ചു. തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ സര്‍ക്കാരുമായി സഹകരിക്കുന്നില്ലെന്നും യെദ്യൂരപ്പ ആരോപിച്ചു.






