തിരുവനന്തപഒരം: സര്‍വകലാശാലാ പരീക്ഷകള്‍ മെയ് 11-ാം തീയതി മുതല്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. പരീക്ഷ നടത്താനുള്ള സാധ്യത തേടാന്‍ സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം നല്കി.
പരീക്ഷയുടെ നടത്തിപ്പില്‍ ആരോഗ്യ വകുപ്പിന്‍െ്റ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും പരീക്ഷയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഇതുവരെ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 20-ാം തീയതി മുതല്‍ ആരംഭിക്കാം. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയത്തിന് പകരം ഹോം വാല്യൂവേഷനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അധ്യയന നഷ്ടവും പരീക്ഷാ നടത്തിപ്പും ക്രമീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സമിതി രൂപീകരിച്ചു. ആസൂത്രണ ബോര്‍ഡ് അംഗം ബി. ഇക്ബാല്‍ ചെയര്‍മാനായുള്ള സമിതിയില്‍ എം.ജി സര്‍വകലാശാല വി.സി സാബു തോമസ്, കേരള സര്‍വകലാശാല പ്രോ വി.സി അജയകുമാര്‍ എന്നിവര്‍ അംഗങ്ങളാണ്.






