ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ മെയ് മൂന്നിനാണ് അവസാനിക്കുന്നത്. ലോക്ക്ഡൗണിനുശേഷം മെയ് നാലു മുതല്‍ എയര്‍ ഇന്ത്യ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി ബുക്കിങ്ങ് പുന:രാരംഭിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം വന്നിരിക്കുന്നത്.
ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കുന്നതില്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. നിലവില്‍ ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ല. ഇതു സംബന്ധിച്ച് ഒരു അറിയിപ്പ് ഉണ്ടായതിനു ശേഷം മാത്രമേ ബുക്കിങ്ങ്സ് ാരംഭിക്കാവൂ എന്ന് കമ്പനികള്‍ക്ക് നിറദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി ആണ് ട്വീറ്റ് ചെയ്തത്.

മെയ് മൂന്നു വരെ വിമാന സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കിയിരുന്നു. മെയ് 31 വരെ അന്താരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നും എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് മെയ് നാലു മുതല്‍ ആഭ്യന്തര സര്‍വീസുകളും ജൂണ്‍ മുതല്‍ അന്താരാഷ്ട്ര സര്വീസുകള്ക്കമുള്ള ബുക്കിങ്ങ് എയര്‍ ഇന്ത്യ ആരംഭിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ വിശദീകരണം എത്തിയതോടെ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകുമെന്ന് തീര്‍ച്ചയായി. നിലവില്‍ എയര്‍ ഇന്ത്യ ചരക്ക് വിമാന സര്്വീസുകള് ആഭ്യന്തര-അന്താരാഷ്ട്ര തലത്തില്‍ നടത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ട്രെയിന്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് ശെവകും. ശനിയാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിതല സമിതിയുടെ യോഗത്തിലാണ് ഇത്തരത്തില്‍ ധാരണയുണ്ടായായി സൂചനയുണ്ട്.

Comments