ബംഗളുരു: ചൂടുവെള്ളം മാത്രം കുടിക്കുകയും ഉപ്പുവെള്ളം കവിള്ക്കൊള്ളുകയും ചെയ്താല്‍ കൊവിഡിനെ പ്രതിരോധിക്കാമെന്ന അശാസ്ത്രീയ വാദവുമായി കര്‍ണാടക ആരോഗ്യ മന്ത്രി.
മഞ്ഞളും ഉപ്പും കലര്‍ത്തിയ വെള്ളം ഉപയോഗിച്ച് കവിള്ക്കൊള്ളുന്നവര്ക്കും ദിവസവും ചൂടുവെള്ളം കുടിക്കുന്നവര്‍ക്കും കൊവിഡില്‍ നിന്ന് രക്ഷപെടാമെന്ന് മന്ത്രി. ചൂടുവെള്ളം മാത്രം കുടിക്കുന്ന ശീലം നമ്മള് വളര്‍ത്തേണ്ടതാണ്. ചൈനയില്‍ ചിലയാളുകള്‍ക്ക് രോഗം ഭേദമായത് ഇങ്ങനെയാണ്. ഞാന്‍ ഒരു ഡോക്ടറല്ല. എന്നാല്‍ ചില ആരോഗ്യമാസികകളില്‍ ഇക്കാര്യം വായിച്ചിരുന്നുവെന്നും ആരോഗ്യ മന്ത്രി ശ്രീരാമലു പറഞ്ഞു.
ഇന്നലെ മാത്രം കര്‍ണാടകയില്‍ പുതിയ 13 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ 384 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകയില്‍ 14 പേര് കൊവിഡ് ബാധിച്ച് മരിച്ചു. 104 പേര്‍ക്ക് അസുഖം ഭേദമായി. മൈസൂരിലാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 61 പേര്‍ക്ക്.






