
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ പെരിയ കൂട്ടക്കൊല കേസിലെ അഭിഭാഷകര്‍ക്ക് വക്കീല്‍ ഫീസ് അനുവദിച്ചു. കേസ് വാദിക്കാനായി എത്തിയ ഡല്‍ഹിയില്‍ നിന്നുള്ള അഭിഭാഷകര്‍ക്കാണ് വക്കീല്‍ ഫീസ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ അഭിഭാഷകര്‍ക്ക് നല്കിയ തുക വ്യക്തമാക്കിയിട്ടില്ല.
പെരിയ കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരായാണ് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായത്. അഭിഭാഷകരായ മന്ദീര് സിംഗിനും പ്രഭാസ് ബജാജിനും യാത്രയ്ക്കും താമസത്തിനുമാണ് പണം അനുവദിച്ചത്.
രണ്ട് പേരുടെയും ബിസിനസ് ക്ലാസ് വിമാന യാത്രക്കും ഹോട്ടല്‍ താമസത്തിനുമാണ് പണം അനുവദിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ തന്നെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളിലൊന്നായിരുന്നു ഇത്.
ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് ഹൈക്കോടതി ഇരട്ട കൊലക്കേസില്‍ കുറ്റപത്രം റദ്ദാക്കി കേസ് സി.ബി.ഐക്ക് കൈമാറിയത്.






