
മുംബൈ: മുന്‍ നായകന് എം.എസ്. ധോണിയെ ഇന്ത്യന്‍ ടീമില്‍ താന്‍ മിസ് ചെയ്യുന്നതായി സ്പിന്നര്‍ കുല്‍ദീപ് യാദവ്. രാജ്യാന്തര ക്രിക്കറ്റില്‍ ധോണിയുടെ ഭാവിയെക്കുറിച്ച് അവ്യക്ത തുടരവെയാണ് കുല്‍ദീപിന്റെ അഭിപ്രായ ്രപകടനം. പത്തു മാസത്തിലേറെയായി ദേശീയ ടീമിനു പുറത്താണു ധോണി. ടീമില്‍നിന്നും ഒഴിവാക്കപ്പെട്ടതല്ല, മറിച്ച് അദ്ദേഹം ക്രിക്കറ്റില്‍നിന്നും സ്വയം മാറി നില്‍ക്കുകയായിരുന്നു. ഇംഗ്ലണ്ടില്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ഇന്ത്യക്കു വേണ്ടി ധോണി അവസാനമായി കളിച്ചത്.
സീനിയര്‍ താരങ്ങള്‍ക്കൊപ്പം കളിക്കുമ്പോഴെല്ലാം അവരുമായി നല്ല അടുപ്പമുണ്ടാക്കിയെടുക്കാനാവും. അതുകൊണ്ടു തന്നെ ഇപ്പോള്‍ ധോണിയില്ലാതെ കളിക്കുമ്പോള്‍ അദ്ദേഹത്തെ മിസ് ചെയ്യുന്നെന്ന് കുല്‍ദീപ് പറഞ്ഞു. ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പറയുകയാണെങ്കില്‍ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. ഇപ്പോഴും ധോണി നല്ല ഫിറ്റാണ്.
ഇന്ത്യക്കു വേണ്ടി അദ്ദേഹം കളിക്കണമെന്നാണ് വ്യക്തിപരമായ താല്പര്യമെന്നും കുല്‍ദീപ് പറഞ്ഞു. ഒരു ഫാനെന്ന നിലയില്‍ ധോണിയെ ഏറെ ഇഷ്ടപ്പെടുന്നു. അദ്ദേഹം കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമെന്നും കുല്‍ദീപ് വിശദമാക്കി.




