
ഹൃദയസ്പര്‍ശിയായ കഥയും കഥാപാത്രങ്ങളും കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തിയ തിരക്കഥാകൃത്താണ് എകെ ലോഹിതദാസ്.
ശുഭപര്യവസായിയായ സിനിമകളുടെ കാലത്ത് നഷ്ടപ്പെടുന്ന നായകനേയും തകരുന്ന ജീവിതത്തേയും വെള്ളിത്തിരയില്‍ കാണിച്ച് പ്രേക്ഷകനെ നിറഞ്ഞ കണ്ണുകളോടെ തിയറ്ററില്‍ നിന്നും പുറത്തേക്ക് വിടാന്‍ ലോഹിതദാസിന്റെ തൂലികയ്ക്ക് സാധിച്ചിരുന്നു. ലോഹിയുടെ നഷ്ടപ്പെട്ട നായകന്മാരില് ശ്രദ്ധേയന്‍ സേതുമാധവനാണ്. അതിലേറെ ശ്രദ്ധേയം, സേതുമാധവന് എന്ന പേരില്‍ രണ്ട് നായകന്മാരെ ലോഹിതദാസിന്റെ തൂലിക മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ടെന്നതാണ്, രണ്ടുപേരുമാകട്ടെ ജീവിതത്തില്‍ തോറ്റുപോയവരും. മോഹന്‍ലാലും മമ്മൂട്ടിയുമാണ് ഈ സേതുമാധവന്മാരെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയത്.
ലോഹിതദാസിനെ കുറിച്ച് മമ്മൂട്ടി പറയുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ച. സംവിധായകന് രഞ്ജിത്തുമായുള്ള ഒരു അഭിമുഖത്തിനിടെയാണ് അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നത്. മമ്മൂട്ടി ലോഹിതദാസിനെ പരിചയപ്പെടുന്നതും പിന്നീട് ആ സൗഹൃദം വളര്‍ന്നതുമൊക്കെ അഭിമുഖത്തില്‍ പറയുന്നുണ്ട്.
മമ്മൂട്ടിയുടെ വാക്കുകള്‍ ഇങ്ങനെ:
എനിക്ക് ഇടക്കാലത്ത് കുറച്ച് സിനിമകള്‍ മോശമായി വന്നു, മലയാള സിനിമയില്‍ നിന്ന് തള്ളി എന്ന് പറയുമ്പോഴും എനിക്ക് പത്ത് മുപ്പത് സിനിമയുള്ള കാലം ആണ്. അങ്ങനെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്താണ് ലോഹിതദാസിനെ ആദ്യമായി ഞാന്‍ കാണുന്നത്, അതും വേറൊരാള്ടെ പേരില്‍. ലോഹിതദാസ് ആ സിനിമയുടെ ബിനാമി എഴുത്തുകാരന് ആണ്. ഒരു പാട് നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. പിന്നീടാ ഞാന്‍ അറിഞ്ഞെ ആ ആളാണ് ഇതെന്ന്.... ആ സിനിമയില്‍ ഞാന്‍ ചെറിയ ഒരു വേഷം ചെയ്യുന്നുണ്ട്. അതിന്റെ സംവിധായകന് വളരെ പ്രസിദ്ധനായ ഒരു നോവലിസ്റ്റ് ആണ്. അയാള്‍ എഴുതിക്കൊണ്ട് വന്നത് ലോഹി തിരുത്തുകയാണ്. എന്തിന് ലോഹിതദാസ് അത് ചെയ്തെന്ന് എനിക്ക് അറിഞ്ഞൂടാ. ആ തിരുത്തിക്കൊണ്ടുവരുന്ന സ്ക്രിപ്റ്റ് ഈ സംവിധായകന് വലിച്ച് കീറി ലോഹിന്റെ മുഖത്ത് എറിഞ്ഞിഞ്ഞു... ആ ലോഹിതദാസിന്റെ മുഖം ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്.
ഒന്നും അറിയാതെ ലോഹി ഇങ്ങനെ നില്‍ക്കുകയാണ്. ഞാനെന്ത് ചെയ്തിട്ടാണ് ഈ പേപ്പര്‍ എന്റെ മുഖത്ത് വലിച്ചെറിഞ്ഞത്.. ഞാനൊരു സഹായം ചെയ്യാന്‍ വന്നയാളല്ലെ.. ഞാനെന്ത് ദ്രോഹം ഈ സിനിമയ്ക്ക് ചെയ്തു.... എന്നൊക്കെ ഒരുപാട് കാര്യങ്ങള്‍ അയാള്‍ ആലോചിച്ചിട്ടുണ്ടാകും. ആ സിനിമ ഇടയ്ക്ക് നിന്നു. പിന്നീട് സിനിമകള്‍ മാറി. ഞാന്‍ ന്യൂഡല്‍ഹിയ്ക്ക് ശേഷം തനിയാവര്‍ത്തനം ചെയ്യുന്നു... അതിന്റെ സ്ക്രിപ്റ്റ് ലോഹിതദാസ് ആണ്. അപ്പോ മറ്റെ സിനിമക്കാരന് വന്നു. അതിന്റെ സംവിധായകനും നിര്‍മ്മാതാവും കൂടി വന്നു. മമ്മൂക്ക അത് ബാക്കി ഒന്ന് ചെയ്യണം. ഞാന്‍ പറഞ്ഞു ബാക്കി ചെയ്യാം ഇയാള്‍ എഴുതണം.... എന്ന് ഞാന്‍ പറഞ്ഞു. ലോഹി അതിനും ഹോസ്റ്റ് ആയിട്ട് എഴുതിക്കൊടുത്തു. അതാണ് ഞാനും ലോഹിതദാസും തമ്മിലുള്ള ആദ്യത്തെ ബന്ധം. പ്രൊക്ട്ടക്ടര് ആയിട്ട് നില്‍ക്കുകയായിരുന്നു.
എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്....ഒരു ന്യൂയറിനാണ്.... വാത്സല്യം സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിന്റെ രാത്രി ന്യൂയര്‍ ആഘോഷിക്കുകയാണ് സെറ്റില്‍. 12 മണിക്ക് ന്യൂയര്‍ വിഷ് ചെയ്തിട്ട് ഹാപ്പി ന്യൂയര്‍ പറഞ്ഞ് ലോഹി എന്നെ കെട്ടിപ്പിടിച്ചു. എനിക്ക് ആലോചിക്കാന്‍ പറ്റുന്നില്ല... ഒരു കാരണോം ഇല്ലാതെ ലോഹി കുറേ നേരം പൊട്ടി പൊട്ടി പൊട്ടി കരയുകയാണ്, എന്നെ കെട്ടിപ്പിടിച്ചിട്ട് ഏങ്ങി ഏങ്ങി കരഞ്ഞു.. ഈ സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോഴൊക്കെ വരും, എഴുത്തിന് കഥ കിട്ടാതെ ആവുമ്പോ വരും.
അവസാന കാലത്ത്... ഞാന്‍ ലോഹിക്ക് സുഖമില്ലെന്ന് അറിഞ്ഞിട്ട് ഇയാളത് സമ്മതിക്കുന്നില്ല. മൂന്ന് ബ്ലോക്ക് ഉണ്ട്. ഓപ്പറേഷന് സമ്മതിക്കുന്നില്ല. ഞാന്‍ വിളിച്ചു... ചീത്ത പറഞ്ഞു. ഞാന്‍ ഏര്‍പ്പാട് ചെയ്യാന്നു പറഞ്ഞു. പലപ്പോഴും നമുക്ക് വിഷമം വന്നിട്ട് എന്ത് പറയാന്‍ പറ്റും. ഭയമാണ് പുള്ളിക്ക്.... ആദ്യ സിനിമ സംവിധാനം ചെയ്തത്... ആ കഥ ഞാന്‍ ഡയറക്ട് ചെയ്യണം എന്ന് പറഞ്ഞു. ഭൂതക്കണ്ണാടി.... രജനികാന്തിനോടൊക്കെ കഥപറഞ്ഞു. അദ്ദേഹം അഭിനയിക്കാമെന്നും പറഞ്ഞു.. അതൊക്കെ വലിയ വാര്‍ത്തയായി.... കുറേ കഴിഞ്ഞപ്പോ ഡയറക്ടിങ്ങിന്റെ ആവേശം എനിക്ക് അങ്ങ് ഒതുങ്ങി. അപ്പോ ലോഹി പറഞ്ഞു ഇനിയിപ്പോ നിങ്ങള്‍ തന്നെ അഭിനയിക്ക്. അങ്ങനെ ഞാന്‍ അഭിനയിച്ചു.... സംവിധാനം ലോഹിയും. മമ്മൂട്ടി പറഞ്ഞ