പെറ്റുപോറ്റിയ ഉമ്മയേയും അവരുടെ അധ്വാനത്തേയും കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ഷംസിയ. ജീവിതത്തിലെ എല്ലാ വേദനകളും അനുഭവിച്ച ഉമ്മ കൊണ്ട് വെയിലാണ് ഞങ്ങളുടെ തണല്‍ എന്ന് ഷംസിയ കുറിക്കുമ്പോള്‍ ഹൃദയം നിറയും. ജിഎന്‍പിസി ഫെയ്സ്ബുക്ക് കൂട്ടായ്മയിലാണ് ഷംസിയ ഹൃദയംതൊടും കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
പതിനാറാം വയസിൽ കല്യാണം കഴിഞ്ഞു 21 വയസ് ആയപ്പോഴേക്കും 3 കുട്ടികളും ആയി.. ഇഷ്ട്ടപ്പെട്ടു കല്യാണം കഴിച്ച ആൾ അടപടലം തേപ്പ് കിട്ടിയ ഒരാളെ കുറിച് പറയാം....
ഉപ്പ ഉപേക്ഷിച്ചെങ്കിക്കും ഉമ്മ ഞങ്ങളെ ഉപേക്ഷിച്ചില്ല.. പിന്നെ കൂലിപ്പണിക്ക് പോയി... ഒരുപാട് പണികൾ ചെയ്തിട്ടുണ്ട്.. ഒരു shakehand കൊടുത്താലറിയാം ആൾ കുറച്ചു കട്ടിയാണ്.. ആറാം ക്ലാസ്സിൽ പഠനം നിർത്തേണ്ടി വന്ന ആളാണ്ട്ടോ... അപ്പൊ പിന്നെ എന്റെ താത്തയെ കുറച്ചു അധികം റിസ്ക് എടുത്ത് Bsc. Nursing പഠിപ്പിച്ചു .. അവൾ ഞമ്മളെപോലെ അല്ലാട്ടോ.. കുരുപ്പ് നല്ലോണം പഠിച്ചു റാങ്ക് വാങ്ങി കയ്യിൽ കൊടുത്തു... പിന്നെ രണ്ടാമത് ഞമ്മളെനിം.. പ്ലസ് ടു കഴിഞ്ഞപ്പോൾ ക്ലാസ്സിക് കോളേജ് ഇൽ കൊണ്ട് ചേർത്ത്.. 5 ദിവസത്തെ പണിക്കൂലിയാണ് അന്ന് അവിടെ കെട്ടിയത്... പിന്നെ Usman M Mundambra ഒരു സ്പോൺസർ നെ ഒക്കെ കണ്ട് പിടിച്ചു തന്നു ട്ടോ അത് വേറെ story.. എന്തായാലും കളിച് നടന്ന് പഠിച്ച ഡിഗ്രി വാങ്ങി.. അപ്പൊ ഉമ്മാക്കും സംശയം രക്ഷപ്പെടുമോന്ന്.... അപ്പൊ പിന്നെ ഞമ്മളായിട്ട് ബെർതെ ഇരുന്നില്ല.. അക്കൗണ്ടന്റ് ട്രെയിനിംഗ് പോയി.. ഇന്റർവ്യൂ വിൽ ജോലി കിട്ടി.. ട്രെയിനിംഗ് നു പോവാൻ ഉമ്മാന്റെ ഒരു കൊല്ലത്തെ ചിട്ടി എടുത്തു..
ഉമ്മ ഒരിക്കലും ചെയ്യരുത് എന്ന് പറഞ്ഞിട്ടില്ല... enth ചെയ്താലും പിന്നെ എന്ത് നടക്കും എന്ന് നോക്കണം എന്ന് parayum.. എല്ലാരും പറഞ്ഞു പെൺകുട്ടികൾ അല്ലെ അവരെ പഠിപ്പിക്കുക ഒന്നും വേണ്ട കെട്ടിച്ചു വിട്ടേക്ക്... പക്ഷേ ഉമ്മ പറഞ്ഞു നാളെ എനിക്ക് സംഭവിച്ചത് പോലെ അവർക്കും സംഭവിക്കുകയാണെങ്കിൽ അവർ റോഡ് ഇൽ നിൽക്കാൻ പാടില്ല അപ്പൊ പിന്നെ ഒരു ജോലി ആക്കി അവരുടെ കാര്യങ്ങൾ അവർ നോക്കട്ടേന്ന്.. ഉമ്മ തന്ന ഫ്രീഡം ഞങ്ങളുടെ നാട്ടിൽ വേറെ ഒരു കുട്ടികൾക്കു കിട്ടിയിട്ടുണ്ടോന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി varum.
എഴുതിയാൽ തീരാത്തത്ര കഷ്ടപ്പാട് ഉണ്ടായിരുന്നു.. എന്ത് തല കത്തുന്ന കാര്യം ആയാലും ഉമ്മാന്റെ അടുത്ത വന്നാൽ സംഗതി സിമ്പിൾ ആണ്... അൽഹംദുലില്ലാഹ്... ഒരാള്‍ കുടുക്കിയാൽ കുടുങ്ങൂല്ല പടച്ചോൻ അല്ലാതെ... അന്നും ഇന്നും ഉമ്മാക്ക് ഇതേ പറയാനുള്ളൂ..
എല്ലാരും പറയും അച്ഛനാണ് ഉപ്പയാണ്.. ഞമ്മൾക് എല്ലാം ഉമ്മയാണ്... എവടെ പോയാലും തിരിച്ചു വീട്ടിലേക്കു ഒരു ടിക്കറ്റ് എടുക്കാൻ ഉമ്മ എന്ന് ആ ഫീലിംഗ് mathi..
എന്നും mother's day ആണ്....
Nb. കാര്യം പറഞ്ഞാൽ ഉമ്മാന്റെ സ്ഥാനത് ഇനിയും എനിക്ക് ഒരുപാട് പേരുണ്ട്.... ഉമ്മമ്മ
ലക്ഷ്മിയമ്മ, രേഖ teacher, തങ്കമണിച്ചേച്ചി ഉഷച്ചേച്ചി, താഴത്തെ അമ്മ, Dhanya Saiju anilede amma sumide amma unnimayayude amma pinne rinu nte amma...
ഞങ്ങൾ അനുഭവിക്കുന്ന തണൽ അത് ഞങ്ങളുടെ ഉമ്മ കൊണ്ട വെയിൽ aanu...

Comments