
കൊവിഡ് പ്രതിരോധത്തിന് ലോകം മുഴുവന്‍ ലോക്ഡൗണിലേക്ക് ചുരുങ്ങിയതോടെ പലയിടത്തായി പെട്ടുപോയ മലയാളികള്‍ ഏറെയുണ്ട്. യൂട്യുബ് വീഡിയോ ചിത്രീകരണത്തിന് മെറോക്കോയില്‍ എത്തിയ മാധ്യമപ്രവര്ത്തകന് ബൈജു എന്‍.നായരും സംഘവും രണ്ടു മാസമായി അവിടെ കുടുങ്ങിക്കിടക്കുകയാണ്. 150 ഓളം ഇന്ത്യക്കാരും നാട്ടിലേക്ക് മടങ്ങാന്‍ മാര്‍ഗമില്ലാതെ കുടുങ്ങിക്കിടക്കുന്നു.
ഇന്ത്യക്കാരുടെ അവസ്ഥ വിവരിച്ച് ബൈജു നായരുടെ ഇടപെടല്‍ ശ്രദ്ധയില്‍പെട്ട കേന്ദ്രസഹമന്ത്രി വി.മുരളീധരന് അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. ഒരു ഭരണാധികാരിയില്‍ നിന്നും ഇതൊക്കെയാണ് ജനം പ്രതീക്ഷിക്കുന്നതെന്നു ബൈജു നായര്‍ മേയ് 10ന് പോസ്റ്റ് ചെയ്ത തന്റെ യു ട്യൂബ് ചാനലില്‍ പറയുന്നൂ.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: മൊറോക്കോ ഏറെ ജീവിത ചെലവുള്ള രാജ്യമാണ്. നാട്ടിലേക്ക് മടങ്ങാനാവാതെ ഹോട്ടലുകളിലും മറ്റും താമസിക്കുന്നവര്‍ ശരിക്കും വിഷമിക്കുകയാണ്. മാര്‍ച്ച്11നാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. ഇപ്പോള്‍ രണ്ടുമാസമാകുന്നു. മടക്കയാത്രക്ക് കഴിയാതെ വീസ കാലാവധി കഴിഞ്ഞവര്‍ അടക്കം 150 ഓളം ഇന്ത്യക്കാര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവര്‍ക്കു കൂടി വേണ്ടിയാണ് ഡല്‍ഹിയിലും മറ്റും ഇടപെടല്‍ നടത്തിയത്. ഇന്നു രാവിലെ ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് നമ്മുടെ കേന്ദ്രസഹമന്ത്രി വി.മുരളീധരന് തന്നെ വിളിച്ചു. ഇവിടുത്തെ കാര്യങ്ങളൊക്കെ അന്വേഷിച്ചു. ഇത്രയധികം പേര് ഇവിടെ കുടുങ്ങിക്കിടക്കുന്ന കാര്യം അറിയിച്ചു.
എങ്ങനെയാണ് അവരെ ഇവിടെ നിന്നൂം നാട്ടിലെത്തിക്കാന്‍ കഴിയുക എന്ന കാര്യം അദ്ദേഹം അന്വേഷിച്ചു. ഉടന്‍തന്നെ നടപടി എടുക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്കി. അത് വലിയ സന്തോഷം നല്കി. നമ്മുക്കൊന്നും വലിയ രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ല. അതുകൊണ്ട് സുഹൃത്തുക്കള്‍ വഴിയൊക്കെയാണ് ഇതൊക്കെ ചെയ്തത്. എങ്കിലും ഇങ്ങോട്ട് വിളിച്ച് സമാശ്വാസിപ്പിച്ചത് വലിയ ആശ്വാസമായി. ഇതൊക്കെയല്ലേ ഒരു ഭരണാധികാരിയില്‍ നിന്ന്, ഒരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും നാം ആഗ്രഹിക്കുന്നത്.- ബൈജു എന്‍. നായര്‍ പറയുന്നു.






