
ഓയൂർ: ചാലക്കുടിയിലെ സ്പിരിറ്റ് ചിറ്റൂരിലെ എക്െസെസിന്റെ െകെയിലെത്തിയപ്പോൾ തവിടായെന്ന ആരോപണത്തിനു പിന്നാലെ ഓയൂരിൽ എക്െസെസ് പിടികൂടിയ സ്പിരിറ്റ് അരിഷ്ടമായെന്ന് ആക്ഷേപം. വെളിനല്ലൂർ മീയന പാപ്പാലോട്ട് എക്െസെസ് സംഘം പിടികൂടിയ വ്യാജ ചാരായവും കോടയുമാണ് എക്െസെസ് ഓഫീസിൽ എത്തിച്ചപ്പോഴേക്കും അരിഷ്ടമായി മാറിയത്.
മീയന പാപ്പാലോട് വീട്ടിൽ വ്യാജചാരായ നിർമാണം നടക്കുന്നതായി ഇന്നലെ രാവിലെയാണ് ചടയമംഗലം എക്െസെസ് ഓഫീസിലും പൂയപ്പള്ളി സ്റ്റേഷനിലും വിവരം ലഭിച്ചത്. രാവിലെ എട്ടോടെ ചടയമംഗലം എക്െസെസ് ഓഫീസിൽനിന്നുള്ള ഉദ്യോഗസ്ഥർ പാപ്പാലോട്ടെ വീട്ടിലെത്തുകയും ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ലിറ്റർ കണക്കിനു വ്യാജ ചാരായവും കോടയും പിടികൂടുകയും ചെയ്തു.
വീട്ടുടമയെയും പിതാവിനെയും കസ്റ്റഡിയിലെടുത്ത എക്െസെസ് സംഘം, പിടിച്ചെടുത്ത ചാരായം ബക്കറ്റിൽത്തന്നെ ജീപ്പിൽ കയറ്റിയാണ് മടങ്ങിയത്. എട്ടിനു തിരിച്ച എക്െസെസ് വാഹനം 11 മണിയായിട്ടും ഓഫീസിൽ എത്തിയില്ലെന്നു മാധ്യമപ്രവർത്തകർക്ക് അന്വേഷണത്തിൽ വിവരം ലഭിച്ചു. സംഭവസ്ഥലത്തുനിന്നു തിരിച്ച അന്വേഷണസംഘത്തിലെ പ്രധാനി പിന്നീടു മണിക്കൂറുകളോളം പ്രതിയുടെ ആഡംബര വാഹനത്തിൽ കറങ്ങിയതായും അതിനുശേഷമാണ് ചാരായം അരിഷ്ടമായി മാറിയതെന്നുമാണു നാട്ടുകാർ പറയുന്നത്.
എക്െസെസ് സംഘം കസ്റ്റഡിയിലെടുത്ത ഒരാളെ വെറുതെവിടുകയും മറ്റൊരാളെ അനധികൃതമായി വീട്ടിൽ അരിഷ്ടം സൂക്ഷിച്ചതിന് കേസെടുത്ത് ജാമ്യത്തിൽ വിട്ടയയ്ക്കുകയും ചെയ്തു. പൂയപ്പള്ളി പോലീസ് എത്തുന്നതിനു തൊട്ടുമുമ്പ് എക്െസെസ് സംഘം തൊണ്ടി സാധനങ്ങളുമായി വീട്ടിൽനിന്നു പോകുകയായിരുന്നുവെന്നും പറയുന്നു.






