
ലക്നൗ: തൊഴിലാളികളുടെ ജോലി സമയം എട്ട് മണിക്കൂറില്‍ നിന്ന് 12 മണിക്കൂര്‍ ആക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് യോഗി സര്‍ക്കാര്‍. ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് അലഹബാദ് ഹൈക്കോടതി നോട്ടീസ് അയച്ചതിനു പിന്നാലെയാണ് യോഗി ആദിത്യനാഥ് യുപിയിലെ ഉത്തരവ് പിന്‍വലിച്ചത്.
യുപിയില്‍ നാല് തൊഴില്‍ നിയമങ്ങള്‍ ഒഴിച്ച് മറ്റെല്ലാ നിയമത്തിലും മാറ്റങ്ജള് വരുത്തിയിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് വിടടുപോകുന്ന നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് യുപി സര്‍ക്കാര്‍ തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
തൊഴില്‍ സമയം വര്‍ധിപ്പിച്ച ഉത്തരവിനെതിരെ യുപി വര്‍ക്കേഴ്സ് ഫ്രണ്ട് എന്ന സംഘടനയാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. മെയ് 18 ന് മുമ്പ് വിശദീകരണം ആവശ്യപ്പെട്ടാണ് യുപി സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചത്.






