ഈ ജില്ലയില്‍ ഒരൊറ്റ ആളു പോലും 'ലോക്ഡൗണില്‍' പട്ടിണി കിടക്കില്ല(തെരുവില്‍ പോലും): ഉറപ്പ് ഈ ഐഎഎസ് ഓഫീസറുടേത്!
ഈ ജില്ലയില്‍ ഒരൊറ്റ ആളു പോലും 'ലോക്ഡൗണില്‍' പട്ടിണി കിടക്കില്ല(തെരുവില്‍ പോലും): ഉറപ്പ് ഈ ഐഎഎസ് ഓഫീസറുടേത്!
Authored by Web Desk | Last updated: 18 May 2020, 10:03 AM | 2 min read
ഷില്ലോങ്ങ്: ഏപ്രില്‍ 15 നാണ് നോര്‍ത്ത്-ഈസ്റ്റ് സംസ്ഥാനമായ മേഘാലയയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചത്. ആ സമയത്തിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ച ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആറു പേര്‍ക്കോളം തലസ്ഥാനമായ ഷില്ലോങ്ങില്‍ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ േേഘാലയിലെ മറ്റ് ജില്ലകള്‍ ജാഗ്രതയിലായി.
രാജ്യം ലോക്ഡൗണിലായതോടെ അന്നന്ന് പണിക്ക് പോയ ജീവിച്ചിരുന്നവരുടെ അന്നം വഴിമുട്ടി. കുടിയേറ്റ തൊഴിലാളികളും ഭിന്നശേഷിക്കാരായ ആളുകളും എല്ലാം വലഞ്ഞു. രാജ്യത്തെ പലയിടങ്ങളിലും പലരും പട്ടിണിയിലായി. എന്നാല്‍ മേഘാലയിലെ ഈസ്റ്റ് ഗാരോ ഹില്‍സിലെ ഡെപ്യൂട്ടി കമ്മീഷണറായ സ്വപ്നില്‍ തെംപേയുടെ ജില്ലയില്‍ ഒരാളു പോലും ലോക്ഡൗണിനില് പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. അത് സ്വപ്നില്‍ തെംപേ ഉറപ്പു വരുത്തുകയും ചെയ്തു വരികയാണ്.
ഇദേഹത്തിന്റെ ജില്ലയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 200 പേരാണ് മടങ്ങി എത്തിയത്. എന്നാല്‍ വിദേശത്ത് നിന്നാരും എത്തിയിട്ടില്ല. മടങ്ങി എത്തിയവരെ ഹോം ക്വാറന്റീനിലാക്കി. അവരുടെ പരിശോധന ഫലങ്ങളും നെഗറ്റീവായി. സംശയിക്കത്തക്ക വിധത്തിലുള്ള ട്രാവല്‍ ഹിസ്റ്ററി ആര്‍ക്കും ജില്ലയില്‍ ഇല്ലെന്നും ഇദേഹം ഉറപ്പു വരുത്തി. ഈ സമയത്ത് തൊഴിലുറപ്പ് ജോലിയും റേഷന്‍ കടകളളിലുടെ ഭക്ഷ്യധാന്യവും സര്‍ക്കാര്‍ ഉറപ്പു വരുത്തിയെങ്കിലും ഇതിലൊന്നും പെടാത്തവരുടെ ജീവിതമാണ് തെംപേയെ ആശങ്കപ്പെടുത്തിയത്.
ഇവിടെ കുടങ്ങിപ്പോയ അസമില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളും അവരുടെ കുടുംബവും സര്‍ക്കാരിന്റെ ഒരു സ്കീമിലും ഉള്‍പ്പെട്ടിട്ടില്ല. അതേസമയം അര്‍ബന്‍ ഡെയ്ലി വേജേഴ്സും ഈ പട്ടികയില്‍ പെടും. എന്നാല്‍ ഇവര്‍ക്കായി ജില്ലാതല റിലീഫ് ഫണ്ട് ഉപയോഗിച്ച് ജില്ലാ ഭരണകൂടം ഭക്ഷ്യധാന്യം ഉറപ്പുവരുത്തി. തുടര്‍ന്ന് ജില്ലാ ഭരണകൂടം സന്നദ്ധ സംഘടനുമായി കൈകോര്‍ത്ത് ഈ സംഘടന ഇത്തരത്തില്‍ ഇവര്‍ താമസിക്കുന്ന പ്രദേശത്ത് ചെന്നെത്തി ഭക്ഷണം വിതരണം ചെയ്യും. തെരുവില്‍ ഉള്‍പ്പെടെ വഴിയോര കച്ചവടവുമായി ജീവിതം നീക്കിയിരുന്ന ഭിന്നശേഷിക്കാരായ ആള്‍ക്കാരെയും തെംപേയുടെ നേതൃത്വത്തില്‍ കണ്ടെത്തി. ഇവര്‍ക്കായും ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു നല്‍കുകയാണ്.
അരി, പയര്‍ വര്‍ഗങ്ങള്‍, ഉപ്പ് എന്നിവ അടങ്ങിയ കിറ്റ് ആണ് എത്തിക്കുന്നത്. ഓരോ വീടുകളിലും അഞ്ചു കിലോ അരി, 2-3 കിലോ പയര്‍ വര്‍ഗങ്ങള്‍, 1 കിലോ ഉപ്പ് എന്നിവയാണ് തെംപേയുടെ നേതൃത്വത്തില്‍ എത്തിക്കുന്നത്. ഓരോ ാഴ്ചയും അവശ്യാനുസരണം ഭക്ഷ്യ ധാന്യം വീടുകളില്‍ എത്തിക്കും. ആയിരത്തിലധികം വീടുകളിലാണ് ഇത്തരത്തില്‍ ഭക്ഷ്യധാന്യം ഉറപ്പു വരുത്തന്നത്. ഏഴായിരത്തോളം പേരുടെ വയര്‍ നിറയ്ക്കുന്നു. കുടിയേറ്റ തൊഴിലാളികളോട് ഒന്നും ഒരു രേഖയും ആരും ചോദിക്കില്ല. വിശപ്പ് മാത്രമാണ് രേഖ. അവശ്യ സാധനങ്ങള്‍ക്കായി മേഘാലായ അസമിനെ ആണ് കൂടുതല്‍ ആശ്രയിക്കുന്നത്. എന്നാല്‍ ലോക്ഡൗണില്‍ അവശ്യ സാധനങ്ങള്‍ എത്താതെ ആയതോടെ പച്ചക്കറി ഉള്‍പ്പെടെ ഇവിടുത്തെ കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങിയും ആവശ്യം പരിഹരിക്കുകയാണ്.