
ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കുന്നു. തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയശേഷമാകും സര്‍വീസ് ആരംഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് 23 ഓടെയാണ് ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ കേന്ദ്രം റദ്ദാക്കിയത്
മെയ് 25 മുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് തന്നെ ആഭ്യന്തര വിമാന സര്‍വീസുകള്‍ പ്രവര്‍ത്തനം നടത്താന്‍ അനുമതി നല്കി. മെയ് 25 മുതല്‍ പ്രവര്ത്തനങങള്ക്കായി സജ്ജമായിരിക്കണമെന്ന് എല്ലാ എയര്‍പോര്‍ട്ടുകള്‍ക്കും നിര്‍ദേശം നല്‍കിയതായി മന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.






