പ്രശസ്ത ബോളിവുഡ് നടന് കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയ നടന് കോവിഡ് പരിശോധന നടത്തിയപ്പോഴാണ് കോവിഡാണെന്ന് അറിഞ്ഞത്. രോഗലക്ഷണങ്ങളായ പനി, ചുമ ശ്വാസതടസ്സം ഒന്നും തന്നെ നടന് പ്രകടിപ്പിച്ചിരുന്നില്ല. അതുകൊണ്ട് രോഗം സംശയിച്ചിരുന്നുമില്ല. മെയ് 14നാണ് നടന്റെ പരിശോധനാഫലം പുറത്തു വന്നത്. വീട്ടില്‍ തന്നെ ക്വാറന്റൈനില്‍ കഴിയുകയാണ് താരം. വീട്ടിലെ മൂന്നാംനിലയിലാണ് കിരണ്‍ ഇപ്പോള്‍ കഴിയുന്നത്.
'ഇന്നേക്ക് പത്തുദിവസമായി. ഇതുവരെയായി ലക്ഷണങ്ങളൊന്നും തന്നെയില്ല. വീട്ടില്‍ ക്വാറന്റീനില്‍ കഴിയാനാണ് നിര്‍ദേശം'. അദ്ദേഹം പറഞ്ഞു.
നടന്റെ കുടുംബം രണ്ടാം നിലയില്‍ താമസിക്കുന്നുണ്ട്. കിരണിന്റെ രണ്ടാം ഘട്ടപരിശോധന നാളെ നടന്നേക്കും. ഒട്ടേറെ സിനിമകളില്‍ മികച്ച അഭിനയം കാഴ്ച വച്ചിട്ടുളള നടനാണ് കിരണ്‍.
ഗായിക കനിക കപൂര്‍, നിര്‍മ്മാതാവ് കരീം മൊറാനി, നടന് പുരബ് കോഹ്ലി എന്നിവര്‍ക്കാണ് ബോളിവുഡില്‍ നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ചത്.

Comments