
കൊളംബോ: ചേരിചേരാ നയമാണ് ശ്രീലങ്കയുടെ വിദേശനയമെന്ന് പ്രധാനമന്ത്രി മഹീന്ദ രജ്പക്സെ. എല്ലാ രാജ്യങ്ങളോടും ശ്രീലങ്കയുടെ സമീപനം അതാണ്. ഇന്ത്യയും ചൈനയും വിലയേറിയ സുഹൃത്തുക്കളാണ്. ജവഹര്‍ലാല്‍ നെഹ്റുവും ചൈനീസ് പ്രീമിയര്‍ ആയിരുന്ന ഴു ഇന്ലായിലും െകാണ്ടുവന്ന പഞ്ചശീല തത്വങ്ങള്‍പ്രകാരം ഇരുരാജ്യങ്ങളുടെയും ഭൂപ്രദേശം സംബന്ധിച്ച സംയോജനവും പരാമാധികാരവും സമാധാന ലംഘനം ഇല്ലാതിരിക്കലും ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കലും സമത്വവും സമാധാനപരമായ സഹവര്‍ത്തിത്വവും ഇതുപ്രകാരം പാലിച്ചുവന്നിരുന്നു. വരുംനാളുകളിലും രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ അതുതന്നെയാണ് ശ്രീലങ്കലും സ്വീകരിച്ച് പാലിച്ചുപോകുന്നതെന്നും രജപക്സെ പറഞ്ഞു. രാഷ്ട്രീയത്തില്‍ 50 വര്‍ഷം തികയ്ക്കുന്ന ഘട്ടത്തില്‍ ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് രജ്പക്സെ നിലപാട് വ്യക്തമാക്കിയത്.
2009ല്‍ എല്‍.ടി.ടി.ഇയെ തുടച്ചുനീക്കി 30 വര്‍ഷം നീണ്ട തമിഴ് ഈഴം ആഭ്യന്തര യുദ്ധത്തിനും അറുതിവരുത്തിയത് രജപക്സെയുടെ കാലത്തായിരുന്നു. തമിഴ് ജനത ക്ഷേമവും സമാധാനവുമാണ് കാംക്ഷിക്കുന്നത്. പ്രത്യേക തമിഴ് ദേശം എന്ന വാദം നിലനില്‍ക്കില്ലെന്നും അത്തരത്തില്‍ രാജ്യത്തെ വിഭജിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദേത്ത തമിഴ് മണ്ണില്‍ വളരാന്‍ അനുവദിക്കില്ല. അത് തമിഴ് ആയാലും ഇസ്ലാമായാലും അതുതന്നെയാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
1970ല്‍ 24ാം വയസ്സില്‍ എം.പിയായ രജപക്സെ രണ്ടു തവണ പ്രസിഡന്റും മൂന്നു തവണ പ്രധാനമന്ത്രിയുമായി. 1977 മുതല്‍ 1993 വരെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. നിലവില്‍ ഇളയ സഹോദരന് ഗോതബായ ആണ് പ്രസിഡന്റ്.






