
ബാലതാരമായി സിനിമയിലേയ്ക്ക് എത്തി നിരവധി വേഷങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയ താരമായി മാറിയ നടിയാണ് ശരണ്യ മോഹന്‍. വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. ഭര്‍ത്താവ് അരവിന്ദ് കൃഷ്ണിന്റെയും മക്കളുടേയുമൊക്കെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുമുണ്ട് ശരണ്യ. ടിക് ടോക്കിലും സജീവമാണ് താരം.
ഇപ്പോള്‍ ശരണ്യ മോഹനെതിരെ ടിക് ടോക്കില്‍ ഒരു വ്യക്തി പങ്കുവച്ച കമന്റാണ് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. ശരണ്യയുടെ ശരീര ഭാരത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മോശം കമന്റ്. ഇപ്പോഴിതാ മോശം കമന്റ് പങ്കുവച്ച വ്യക്തിക്കെതിരെ കുറിക്കു കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തുകയാണ് ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് കൃഷ്ണന്. തന്റെ ഭാര്യക്ക് വണ്ണം ഉണ്ടെങ്കില്‍ അത് കുറയ്ക്കാനും അറിയാം എന്നായിരുന്നു അരവിന്ദിന്റെ മറുപടി. മറ്റുള്ളവരുടെ കമന്റ് ബോക്സിലെത്തി ആണത്തമില്ലായ്മ കമന്റ് ചെയ്യരുതെന്നും അരവിന്ദ് മുന്നറിയിപ്പ് നല്കുന്നു.






