
തൊടുപുഴ: ദേവികുളം എം.എല്‍.എ: എസ്. രാജേന്ദ്രന് സ്റ്റോപ്പ് മെമ്മോ അവഗണിച്ച് നിര്‍മാണപ്രവര്‍ത്തനം നടത്തി. മൂന്നാര്‍ ഇക്കാ നഗറിലെ വിവാദ ഭൂമിയിലുള്ള വീടിനു മുകളില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തിയതിനു കഴിഞ്ഞ ആഴ്ച ദേവികുളം സബ് കലക്ര് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ഇന്നലെ നിര്‍മാണപ്രവര്‍ത്തനം നടത്തിയത്. എസ്. രാജേന്ദ്രന്റെ വീട് മൂന്നാര്‍ ഇക്കാ നഗറിലെ സര്ക്കാര്ഭൂമിയിലാണെന്ന ആരോപണം മുമ്പുതന്നെയുള്ളതാണ്.
റവന്യു വകുപ്പിന്റെ അനുമതി ഇല്ലാതെ വീടിനു മുകളില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നു കഴിഞ്ഞയാഴ്ച ദേവികുളം സബ് കലക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. ഇന്നലെ നിര്‍മാണം നടത്തിയതിനെക്കുറിച്ചു കെ.എ.ഡി.എച്ച്. വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് നല്കാന് സബ് കലക്ടര്‍ ഉത്തരവിട്ടു.






