More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

ലഹരിയില്‍ മരണപ്പാച്ചില്‍; റോഡില്‍ കൂട്ടക്കുരുതി,വിദ്യാര്‍ഥികളായ 3 സ്‌കൂട്ടര്‍ യാത്രികള്‍ക്ക്‌ ദാരുണാന്ത്യം; രണ്ടുപേര്‍ യുവതികള്‍

Authored by Web Desk | Last updated: 11 Oct 2026, 11:37 PM | 1 min read

Print
ലഹരിയില്‍ മരണപ്പാച്ചില്‍; റോഡില്‍ കൂട്ടക്കുരുതി,വിദ്യാര്‍ഥികളായ 3 സ്‌കൂട്ടര്‍ യാത്രികള്‍ക്ക്‌ ദാരുണാന്ത്യം; രണ്ടുപേര്‍ യുവതികള്‍
നെടുമ്പാശേരി: മദ്യലഹരിയില്‍ പത്തൊമ്പതുകാരന്‍ ഓടിച്ച മിനി കൂപ്പര്‍ ആഡംബര കാറിടിച്ച്‌ രണ്ട്‌ യുവതികളടക്കം ബിരുദവിദ്യാര്‍ഥികളായ മൂന്ന്‌ ചെറുപ്പക്കാര്‍ക്ക്‌ ദാരുണാന്ത്യം. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായ പ്രതി നാട്ടുകാരോട്‌ ധാര്‍ഷ്‌ട്യത്തോടെ പ്രതികരിച്ചതു സംഘര്‍ഷത്തിനിടയാക്കി. വിമാനത്താവള റോഡിലൂടെ വേഗത്തില്‍ വാഹനമോടിക്കുന്നതില്‍ എന്താണ്‌ തെറ്റെന്നും, എന്ത്‌ പ്രശ്‌നമുണ്ടായാലും തന്റെ പിതാവ്‌ നോക്കിക്കോളുമെന്നുമായിരുന്നു അഹങ്കാരം നിറഞ്ഞ മറുപടി.

ഇന്നലെ പുലര്‍ച്ചെ മൂന്നോടെ എയര്‍പോര്‍ട്ട്‌-അത്താണി റോഡില്‍, അത്താണി സിഗ്‌നലിനു സമീപമായിരുന്നു നാടിനെ നടുക്കിയ കൂട്ടക്കുരുതി. രാത്രിജോലി കഴിഞ്ഞ്‌ ഭക്ഷണം കഴിക്കാന്‍ സ്‌കൂട്ടറിലെത്തിയ കര്‍ണാടക, മംഗലാപുരം സുള്ള്യ കനകമഞ്ചല്‍ ഇബ്രാഹിമിന്റെ മകന്‍ ഇയാസ്‌ (21), വയനാട്‌ മടക്കിമല സന്തോഷ്‌ഭവനില്‍ ദേവിക (21), മണ്ണാര്‍ക്കാട്‌ പാലക്കാട്‌ കരിമ്പ ഇടക്കുറിച്ചി മുള്ളംകുഴി പ്രദീപ്‌കുമാറിന്റെ മകള്‍ ഗോപിക (21) എന്നിവരാണ്‌ മരിച്ചത്‌. മൂവരും പഠനത്തിനൊപ്പം തൃക്കാക്കരയിലെ സുക്കോയ എന്ന ക്രാഫ്‌റ്റ്‌ സ്‌ഥാപനത്തില്‍ ജീവനക്കാരുമായിരുന്നു. ജോലി കഴിഞ്ഞ്‌ നെടുമ്പാശേരിയിലെത്തി ഭക്ഷണം കഴിച്ച്‌ തിരിച്ചുപോകുമ്പോളായിരുന്നു അപകടം.

അപകടശേഷം ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ ൈഡ്രവര്‍ സുഹെയ്‌ല്‍ സജീവി(19)നെ നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. രാജഗിരി കോളജില്‍ ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ സുഹെയ്‌ല്‍, കാക്കനാട്‌ ജോയ്‌ ആലുക്കാസ്‌ ഗോള്‍ഡ്‌ ടവറില്‍ താമസിക്കുന്ന 'ഇഹാ ഡിസൈന്‍സ്‌' ഉടമകളായ ആലപ്പുഴ, തിരുവമ്പാടി ആലശേരി സജീവ്‌ ജമാല്‍-നൂഹാ സജീവ്‌ ദമ്പതികളുടെ മകനാണ്‌. ഇയാള്‍ക്കെതിരേ നെടുമ്പാശേരി പോലീസ്‌ നരഹത്യയ്‌ക്കു കേസെടുത്തു.

വിമാനത്താവളത്തിന്റെ ഭാഗത്തുനിന്ന്‌ അമിതവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രികരായ മൂന്നുപേരും സംഭവസ്‌ഥലത്തുതന്നെ മരിച്ചു. കാറോടിച്ച സുഹെയ്‌ലും ഒപ്പമുണ്ടായിരുന്ന ആലപ്പുഴ സ്വദേശി നിനവും അമിതലഹരിയിലായിരുന്നെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. നിനവും പോലീസ്‌ കസ്‌റ്റഡിയിലാണ്‌.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

'ഗ്യാനേഷ്‌ കുമാറിനെ നീക്കണം' നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍; ഇടതുപക്ഷം പിന്തുണയ്‌ക്കും

'ഗ്യാനേഷ്‌ കുമാറിനെ നീക്കണം' നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍; ഇടതുപക്ഷം പിന്തുണയ്‌ക്കും

സുഹൈല്‍ പതിവായി കാര്‍ ഓടിച്ചിരുന്നത്‌ അമിതവേഗത്തിലെന്ന്‌ പോലീസ്‌

സുഹൈല്‍ പതിവായി കാര്‍ ഓടിച്ചിരുന്നത്‌ അമിതവേഗത്തിലെന്ന്‌ പോലീസ്‌

മണ്ണിലലിഞ്ഞു, മൂന്ന്‌ കുടുംബങ്ങളുടെ പ്രതീക്ഷ

മണ്ണിലലിഞ്ഞു, മൂന്ന്‌ കുടുംബങ്ങളുടെ പ്രതീക്ഷ

സഹപാഠികളുടെയും, സഹപ്രവര്‍ത്തകരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

സഹപാഠികളുടെയും, സഹപ്രവര്‍ത്തകരുടെയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

വിരമിച്ചവരുടെ സേവനം വികസനത്തിന്‌: മന്ത്രി ലിജു

വിരമിച്ചവരുടെ സേവനം വികസനത്തിന്‌: മന്ത്രി ലിജു

ശ്രീനാരായണ ദര്‍ശനങ്ങള്‍ വളച്ചൊടിച്ച്‌ ഇല്ലാതാക്കാന്‍ ശ്രമം: തുഷാര്‍

ശ്രീനാരായണ ദര്‍ശനങ്ങള്‍ വളച്ചൊടിച്ച്‌ ഇല്ലാതാക്കാന്‍ ശ്രമം: തുഷാര്‍

Comments