
ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂണ്‍ 30 വരെ തുടരും. ഇതുസംബന്ധിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് അറിയിച്ചത്. സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനം യഥാസമയം വിദേശ എയര്‍ലൈന്‍സുകളെ അറിയിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.
അഞ്ചാം ഘട്ട ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ശനിയാഴ്ച കേന്ദ്രം പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്താരാഷ്ട്ര വിമാന സര്ീസുകളെ സംബന്ധിച്ച തീരുമാനം ഡിജിസിഎ അറിയിച്ചത്.
ആഭ്യന്തര വിമാന സര്‍വീസുകള്‍ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. ജൂലൈ മാസത്തോടെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.






