
മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാന്റെ മാതാവ് റൈസാ ബീഗത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍.
വാജിദ് ചികിത്സയിലായിക്കുമ്പോള് റൈസാ ഖാനും അദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. വൃക്കരോഗത്തിന് സുരാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വാജിദിന് മരിക്കുന്നതിന്റെ തലേ ദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ നാല് ദിവസമായി വാജിദ് വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
വൃക്കയിലെ അണുബാധയെത്തുടര്‍ന്ന് മുംബൈ ചേമ്പുരിലെ സുരാന ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു വാജിദ് മരണത്തിന് കീഴടങ്ങിയത്.
ആരോഗ്യനില മോശമായി തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
വൃക്ക മാറ്റിവെച്ച ശേഷം അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വാജിദ് അവസാന നാളുകളില്‍ വെന്റിലേറ്ററിലായിരുന്നു.






