കോഴിക്കോട്: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യബസുടമകള്‍ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാള്‍ അംഗീകരിച്ചില്ല. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാലാണ് ചാര്‍ജ് കുറച്ചതെന്നും സ്വകാര്യ ബസുകള്‍ മാത്രമല്ല കെഎസ്ആര്‍ടിസിയും നഷ്ടത്തിലാണെന്നും ഗതാഗതമന്ത്രി എ. കെ ശശീന്ദ്രന് പറഞ്ഞു. കൂടുതല്‍ യാത്രക്കാരെ കയറ്റാന്‍ അനുവാദം നല്‍കിയതിനാലാണ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ചത്. നിന്നുകൊണ്ടുള്ള യാത്രക്കാരെ അനുവദിക്കില്ലെങ്കിലും എല്ലാ സീറ്റുകളിലും ഇരുന്ന് യാത്രചെയ്യാന്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.
കെ.എസ്.ആര്.ടി.സിയും കനത്ത നഷ്ടത്തിലാണ് സര്‍വീസ് നടത്തുന്നത്. സാനിറ്റൈസര്‍ വാങ്ങുന്നതും കെ.എസ്.ആര്.ടി.സിയെ സംബന്ധിച്ച് അധിക ചെലവായിരിക്കുകയാണ്. ഇതുവരെ സര്‍വീസ് നടത്തിയ കണക്കില്‍ കെ.എസ്.ആര്.ടി.സിയ്ക്ക് നഷ്ടം ഏഴുകോടിയാണെന്ന് മന്ത്രി പറഞ്ഞു. രാമചന്ദ്രന് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കൂവെന്നും തത്കാലം ചാര്‍ജ് കൂട്ടാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ ബസുടമകള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
രാമചന്ദ്രന് കമ്മീഷന്റെ ശുപാര്‍ശകള്‍ വേഗത്തില്‍ നടപ്പാക്കാനുള്ള നടപടിയെടുക്കുമെന്നും കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ കൂട്ടുന്ന കാര്യം പരിഗണനയിലാണെന്നും ഗതാഗതമന്ത്രി പറഞ്ഞു.

Comments