ന്യൂഡല്‍ഹി: അമുലിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കി. എക്സിറ്റ് ദ ഡ്രാഗണ്‍ എന്ന പരസ്യ ചിത്രത്തിന്റെ പേരിലാണ് ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കിയത്. ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ ബഹികരിക്കണമെന്ന ക്യാംപെയ്നും പരസ്യചിത്രത്തില്‍ പരോക്ഷമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കിയത്. പിന്നീട് അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു.
ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തുപോകാന്‍ ഡ്രാഗണോട് ആജ്ഞാപിക്കുന്ന അമുല്‍ പെണ്‍കുട്ടിയാണ് പരസ്യ ചിത്രത്തിന്റെ വിഷയം. പശ്ചാത്തലത്തില്‍ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്കിന്റെ ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ച് അമുല്‍ തയ്യാറാക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധമാണ്. അത്തരത്തിലൊരു പരസ്യചിത്രമാണ് ചൈന വിഷയത്തിലും അവര്‍ പ്രസിദ്ധീകരിച്ചത്.
#Amul Topical: About the boycott of Chinese products... pic.twitter.com/ZITa0tOb1h
— Amul.coop (@Amul_Coop) June 3, 2020
എന്നാല്‍ ട്വിറ്ററിന്റെ നയം പ്രകാരം അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കുകയായിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി റദ്ദ് ചെയ്തതായി അമുല്‍ സ്ഥിരീകരിച്ചു. നാലാം തീയതി അര്‍ദ്ധ രാത്രിക്ക് ശേഷമാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. അഞ്ചാം തീയതി പുലര്‍ച്ചെയോടെ അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു. മുന്നറിയിപ്പില്ലാതെയാണ് ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കിയതെന്നും അമുല്‍ വ്യക്തമാക്കി.






