തൃശൂര്‍: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ (43) ആണ് മരിച്ചത്. ജില്ലയിലെ മൂന്നാം കൊവിഡ് മരണമാണിത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 17 ആയി.
ഞായറാഴ്ച ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരന് (87) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇയാള്‍ മരിച്ചത്. നേരത്തെ മുംബൈയില്‍ നിന്ന് എത്തിയ വയോധിക തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കൊട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്‍െ്റ ഭാര്യ കദീജക്കുട്ടി (68) ആണ് മരിച്ചത്.






