
ഒരു കുട്ടിക്കാല ഓർമ്മച്ചിത്രം പങ്കുവച്ച് നടനും നടി മഞ്ജു വാരിയരുടെ സഹോദരനുമായ മധു വാരിയർ. കുട്ടികളായിരുന്ന മധുവിനെയും മഞ്ജുവിനെയും അച്ഛൻ ഇരുകയ്യിലുമായി എടുത്തു നിൽക്കുന്ന ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം ഇതിനോടകം വൈറൽ ആണ്.
മലയാളത്തില്‍, ശ്രദ്ധേയമായ കഥാപാത്രങ്ങളുമായി നായകനിരയിൽ തിളങ്ങി നിന്നിരുന്ന മധു ഇപ്പോൾ തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ തിരക്കിലാണ്. ഷൂട്ടിങ് പാതിയോളം പൂർത്തിയായ ചിത്രത്തിൽ ബിജു മേനോനും മഞ്ജു വാരിയരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ലളിതം സുന്ദരം’ എന്നാണ് ചിത്രത്തിന്റെ പേര്.






