
ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ദ്ധന. ഇത് തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് വിലവര്‍ദ്ധന. പെട്രോളിനും ഡീസലിനും 60 പൈസവീതമാണ് വര്‍ധിപ്പിച്ചത്. പെട്രോളിന് 2.74 രൂപയും ഡീസലിന് 2.83രൂപയുമാണ് ആകെ വര്‍ധിപ്പിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74 രൂപയായി. ഡീസലിന് 73.40 രൂപയും. ലോക്ഡൗണ്‍ പിന്‍വലിച്ച് വാഹനങ്ങള്‍ നിരത്തുകളില്‍ കൂടിയതോടെയാണ് നിര്‍ത്തിവെച്ചിരുന്ന പ്രതിദിന ഇന്ധന വിലനിര്‍ണയം പുനഃസ്ഥാപിച്ചത്.
ഞായറാഴ്ച മുതലാണ് വിലവര്‍ദ്ധന ആരംഭിച്ചത്. ഇന്ന് കൂട്ടിയ വിലയനുസരിച്ച് നല്‍കേണ്ടിവരുന്നത് പെട്രോളിന് 75.72 രൂപയും ഡീസലിന് 69.85 രൂപയുമാണ്. ഏപ്രിലില്‍ അസംസ്കൃത എണ്ണവില ബാരലിന് 16 ഡോളറിലെത്തിയിട്ടും രാജ്യത്ത് വില കുറച്ചില്ല. എന്നാല്‍, ഇപ്പോള്‍ അന്താരാഷ്ട്ര വില ഏപ്രിലിലെ 16 ഡോളറില്‍നിന്ന് 41 ഡോളറിലെത്തിയെന്നപേരിലാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധന വില ദിനംപ്രതി കൂട്ടുന്നത്.
മേയ് ആറിന് റോഡ് സെസും എക്സൈസ് തീരുവയുമായി പെട്രോളിന് പത്തുരൂപയും ഡീസലിന് 13 രൂപയും കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിവര്‍ധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്ന് പറഞ്ഞുകൊണ്ടാണ് ഇപ്പോഴത്തെ വിലവര്‍ദ്ധന. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ വീണ്ടും വില ഉയരാനാണ് സാധ്യത






