കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ മാപ്പുസാക്ഷിയാകാന്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദമെന്ന് അലന് ശുഹൈബ്. പല കോണില്‍ നിന്നും ഈ ആവശ്യം ഉന്നയിച്ച് സമീപിച്ചതായി അലന് ആരോപിച്ചു. എന്നാല്‍ കൂട്ടുപ്രതികള്‍ക്കെതിരെ മൊഴി നല്കാന് തയ്യാറല്ലെന്നും അലന് വ്യക്തമാക്കി. എന്്.ഐ.എ കോടതിയിലാണ് അലന് ഇക്കാര്യം പറഞ്ഞത്.
അതേസമയം സമ്മര്‍ദ്ദമില്ലെന്നും താല്‍പ്പര്യമുണ്ടെങ്കില്‍ മാത്രം മാപ്പുസാക്ഷി ആകാമെന്നും എന്‍.ഐ.എ വ്യക്തമാക്കി. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാധ്യമ വിദ്യാര്‍ത്ഥിയായ താഹ ഫൈസല്‍, നിയമവിദ്യാര്‍ത്ഥിയായ അലന് ശുഹൈബ് എന്നിവരെയാണ് കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയാണ് കേസെടുത്തത്.






