
ഗുരുതര ലൈംഗീകാരോപണങ്ങള്ക്കൊടുവില് ആരോപണ വിധേയനായിരുന്ന സംവിധായകന് അനന്തകൃഷ്ണന് തന്നോട് ക്ഷമ പറഞ്ഞുവെന്ന് വെളിപ്പെടുത്തി മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്. വാട്സാപ്പ് മെസേജ് ഉള്‍പ്പെടെ ഫെയ്സ്ബുക്കിലുടെ പങ്കുവെച്ചാണ് സീമ വിനീത് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
മെസേജുകളില്‍ മുങ്ങിപ്പോയത് കാരണം, ഈ സോറി കണ്ടുകിട്ടി ബോധ്യപ്പെട്ടു, അനന്തകൃഷ്ണന് നന്ദി' എന്ന കുറിപ്പോടെയാണ് അനന്ത കൃഷ്ണന് അയച്ചുവെന്ന് പറയുന്ന വാട്സാപ്പ് സന്ദേശം സീമ വിനീത് ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്.
'ഇത് അനന്തു ആണ്.. എന്റെ ജീവിതത്തില്‍ ഏതെങ്കിലും സമയം ഞാന്‍ നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ സോറി,, ഒരിക്കലും അത്തരമൊരു ലക്ഷ്യമുണ്ടായിരുന്നില്ല.. അത് ദയവായി മനസിലാക്കണം.. എന്ന് പറയുന്ന സന്ദേശമാണ് സ്ക്രീന്‍ ഷോട്ട് സഹിതം സീമ വിനീത് പുറത്തുവിട്ടിരിക്കുന്നത്. ലൈംഗീകാരോപണം ഉയര്‍ന്നതിനു പിന്നാലെ അനന്തകൃഷ്ണന്റെ അമ്മയും നടിയുമായ മാല പാര്വതിക്കതിരെയും വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതില്‍ മകനെ പിന്തുണയ്ക്കില്ല എന്ന് വ്യക്തമാക്കി മാല പാര്‍വതി രംഗത്തെത്തുകയും ചെയ്തിരുന്നു. നിയമപരമായി മുന്നോട്ടു പോകും എന്നായിരുന്നു അവരുടെ നിലപാട്. ഇതിനിടെയാണ് ഇത്തരത്തിലൊരു സന്ദേശവും പുറത്തുവന്നിരിക്കുന്നത്.