
അന്തരിച്ച ഛായാഗ്രഹകന് ബി കണ്ണനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഛായാഗ്രാഹകന്‍ അഴകപ്പന്‍. അദ്ദേഹത്തിന്റെ വിയോഗം തനിക്കും സിനിമാലോകത്തിനും തീരാ നഷ്ടമാണെന്ന് അഴകപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അഴകപ്പന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
എനിക്കും സിനിമാലോകത്തിനും ഇത് തീരാ നഷ്ടം
സൗത്ത് ഇന്ത്യന്‍ സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ (എസ്ഐസിഎ) ജനറല്‍ സെക്രട്ടറിയായിരുന്ന കണ്ണന് സര് അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെ സീനിയറായിരുന്നു. കേരള സിനിമാട്ടോഗ്രാഫേഴ്സ് അസോസിയേഷനുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു നല്ല വ്യക്തിയെയാണ് നമുക്കു നഷ്ടമായിരിക്കുന്നത്. ഞാനും അദ്ദേഹവുമായി സ്ഥിരമായി ബന്ധം ഉണ്ടായിരുന്നു. തമിഴ്, മലയാളം, തെലുങ്ക് ചിത്രങ്ങള്‍ക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സംവിധായകന് ഭാരതി രാജ സാറിന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാമറാമാനായിരുന്നു അദ്ദേഹം. കടല്‍പ്പൂക്കള്‍ എന്ന ചിത്രത്തിനു വി ശാന്താറാം പുരസ്കാരം ലഭിച്ചിരുന്നു. സംവിധായകന് ഭീം സിങ്ങിന്റെ മകനാണ്. എഡിറ്റര്‍ ബി ലെനിന് സഹോദരനാണ്.
അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യും.. മിസ് യൂ സര്.. മുതല്‍ മര്യാദൈ, നിഴല്‍ഗള്‍, കാതല്‍ ഓവിയം, തുടങ്ങിയവയിലും മലയാളം, തെലുങ്ക് ചിത്രങ്ങളിലും അദ്ദേഹം ക്യാമറയില്‍ പകര്‍ത്തിയിട്ടുള്ള ഗ്രാമഭംഗി മറക്കാനാവുന്നതല്ല.






