
തൃശ്ശൂര്‍: ഇന്നലെ അന്തരിച്ച സംവിധായകന് സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു. കൊച്ചിയിലേക്ക് കൊണ്ടു പോയിട്ടുള്ള സച്ചിയുടെ മൃതദേഹം
9.30 മുതല്‍ 10 മണി വരെ ഹൈക്കോടതി പരിസരത്ത് പൊതുദര്‍ശനത്തിനു വെയ്ക്കും. കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് ചേംബര്‍ ഹാളിലാണ് പൊതു ദര്‍ശനം.
എട്ടു വര്‍ഷത്തോളം ഹൈക്കോടതി അഭിഭാഷകനായിരുന്നു. ശേഷം വീട്ടിലേക്ക് കൊണ്ടു പോകും. വൈകീട്ട് നാലരയ്ക്ക് രവിപുരത്തെ ശ്മശാനത്തിലാണ് സംസ്കാരം നടക്കുക.
പൃഥ്വിരാജിനെ നായകനാക്കി അടുത്ത ചിത്രം സംവിധാനം ചെയ്യാനിരിക്കെയായിരുന്നു സച്ചിയുടെ വിടവാങ്ങല്‍. സച്ചി എഴുതുന്ന ഏതു തിരക്കഥയിലും അഭിനയിക്കാന്‍ താന്‍ തയ്യാറാണെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സച്ചിയെ കാണാന്‍ പൃഥ്വിരാജ്, ബിജു മേനോന്, സുരേഷ് കൃഷ്ണ, രഞ്ജിത്ത് എന്നിവരെത്തിയിരുന്നു.






