അലപോലവള്‍ എന്നില്‍... വല നെയ്തൊരു സ്വപ്നം... മിഴിമൂടുമീ നേരം.. ഇരുള് വീശുമീ നേരം... മായുമോ...മാറുമോ...കാനല്‍ കാര്‍മേഘം...ഓരോ മലയാളിയും ഈ വരികള്‍ ഇനി ഓര്‍ക്കുക സച്ചി എന്ന പ്രതിഭാധനന്റെ നീറുന്ന ഓര്മ്മയായിട്ടാകും. കാലത്തിന്റെ സ്മരണകളില്‍ കൈയൊപ്പ് ചാര്‍ത്തി സച്ചി കടന്നു പോകുമ്പോള്‍ തന്റെ അഭിനയ ജീവിതത്തിലെ ആദ്യ മുഴുനീള വേഷം തന്നെ സംവിധായകെനയും അതിലുപരി ആ മനുഷ്യസ്നേഹിയേയും ഓര്‍ക്കുകയാണ് കോട്ടയം രമേശ്.
സച്ചിയുടെ എഴുത്തും സിനിമകളും മാത്രമായിരുന്നില്ല വിസ്മയം. സച്ചിയും അങ്ങനെതന്നെയായിരുന്നു. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ഒരു മുഴുനീള കഥാപാത്രമായി ഞാന്‍ എത്തിയത് സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയാണ്. മുമ്പ് സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ടെങ്കിലും എന്നെ പ്രേക്ഷകര്‍ തിരിച്ചറിയുന്നത് പൃഥ്വിരാജിന്റെ ഡ്രൈവറായ കുമാരന് എന്ന കഥാപാത്രത്തിലൂടെയാകും. ഡ്രൈവര്‍ കുമാരന് എന്ന കഥാപാത്രം അവതരിപ്പിക്കുന്ന ആള് മറ്റ് സിനിമകളില്‍ അത്ര കണ്ടിട്ടില്ലാത്ത ഒരു ആളായിരിക്കണം എന്ന സച്ചിയുടെ നിര്‍ബ്ബന്ധമാണ് കുമാരന് എന്ന കഥാപാത്രം എന്നിലേക്ക് എത്തിച്ചത്.
സച്ചി എന്ന സംവിധായകന് കുമാരന് എന്ന കഥാപാത്രത്തെപ്പറ്റി പറഞ്ഞ് തരുമ്പോള്‍ ആ കഥാപാത്രത്തിന്റെ ഒരോ ചലനങ്ങള്‍പോലും എങ്ങനെയായിരിക്കണം എന്ന അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. നാടകം വളരെ അധികം ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു സച്ചി. പഠനകാലത്ത് നാടകരചനയും സംവിധാനവുമൊക്കെയായി നാടകരംഗത്ത് സജീവമായിരുന്നു അദ്ദേഹം. ഞാനാകട്ടെ നാടകവേദിയിലെ ദീര്‍ഘകാല അനുഭവസമ്പത്തിന്റെ ആത്മവിശ്വാസത്തിലുയിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിനുശേഷം നാലോളം പ്രെജക്ടുകള്‍ ഒന്നിച്ച് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഒരു സംവിധായകന് എന്നതിലുപരി തികഞ്ഞ ഒരു മനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹം. 75 ദിവസത്തെ ഷൂട്ടിങ്ങിനിടയില്‍ അനാവശ്യമായി ആരോടും ദേഷ്യപ്പെടന്നത് ഞാന്‍ കണ്ടിട്ടില്ല. ആര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് ചിന്തിച്ചിരുന്ന മനുഷ്യനായിരുന്നു സച്ചി. ഷൂട്ടിങ് സെറ്റില്‍ ആരെങ്കിലും നില്ക്കുന്ന കണ്ടാല്‍ അദ്ദേഹം വിളിച്ച് ഇരിക്കാന്‍ പറയുമായിരുന്നു. അത്രയ്ക്കും സ്നേഹവും കെയറും അദ്ദേഹം എല്ലാവര്ക്കും നല്‍കിയിരുന്നു. പൃഥ്വിയുടെ ആടുജീവിതത്തിന്റെ ഷൂട്ടിന് ശേഷം മറ്റൊരു സിനിമ കൂടി ചെയ്യാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നു. എന്നാല്‍ വിധി അതിന് അനുവദിച്ചില്ല.
സിനിമയുടെ ചിത്രീകരണ സമയങ്ങളില്‍ സച്ചിക്ക് മുട്ടുവേദന ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലായിടത്തും ഇറങ്ങി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എങ്കിലും കഴിവിന്റെ പരാമാവധി എല്ലായിടത്തും ശ്രദ്ധിക്കാന്‍ സച്ചി ശ്രമിച്ചിരുന്നു. ആ മുട്ട് വേദന അസഹ്യമായതിനാലാകാം ഇത്രയും പെട്ടെന്ന് ഒരു ശസ്ത്രക്രിയയ്ക്ക് അദ്ദേഹം തുനിഞ്ഞത്.
എന്നെപോലെയുള്ള നിരവധി പുതിയ നടന്മാരെയും നടികളെയും സിനിമയിലേക്ക് എത്തിച്ചത് സച്ചി എന്ന സംവിധായകനാണ്. ശരിക്കും മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാണ് സച്ചി. എന്ത് ചെയ്യതാലും അതിനെ പൂര്‍ണ്ണമായും പഠിച്ചതിന് ശേഷം മാത്രം ചെയ്യുന്ന വ്യക്തിയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം സച്ചി എന്ന സംവിധായകനെക്കാള്‍ ഉപരി സച്ചി എന്ന മനുഷ്യസ്നേഹിയെയാണ് നഷ്ടമായത്.

Comments