
ഹരിപ്പാട്: ഹരിപ്പാട്ട് 12കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ അമ്മ റിമാന്‍ഡില്‍. കാര്‍ത്തികപ്പള്ളി മഹാദേവികാട് ചിറ്റൂര്‍ വീട്ടില്‍ അശ്വതിയെ(33)യാണ് റിമാന്‍ഡ് ചെയ്ത് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് അയച്ചത്.
കഴിഞ്ഞ ഞായറാഴ്ചയാണ് 12കാരിയായ ഹര്‍ഷയെ മുറിയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഇവരുടെ ആദ്യവിവാഹത്തിലെ മകളാണ് ഹര്‍ഷ. അശ്വതി മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നത് പതിവായിരുന്നു. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് നാട്ടുകാര്‍ വലിയ പ്രക്ഷോഭം നടത്തിയിരുന്നു. കുട്ടിയെ സ്ഥിരമായി വഴക്ക് പറഞ്ഞിരുന്നത് കുട്ടിയെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കുകയായിരുന്നു.
കുട്ടിയുടെ മരണത്തെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ അശ്വതി നിരന്തരം കുട്ടിയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. അമ്മയ്ക്കും രണ്ടാനച്ഛനും ഒപ്പമായിരുന്നു കുട്ടിയുടെ താമസം. അശ്വതിക്ക് രണ്ടാമത്തെ വിവാഹത്തില്‍ ഒരു കുട്ടി കൂടി ഉണ്ട്. തൃക്കുന്നപ്പുഴ സി.ഐ ആര്.ജോസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്.






