
കൊച്ചി : രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 57 പൈസയും ഡീസല്‍ ലിറ്ററിന് 35 പൈസയുമാണ് ഞായറാഴ്ച കൂട്ടിയത്. തുടര്‍ച്ചയായ പതിനഞ്ചാം ദിവസമാണ് എണ്ണക്കമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത്.കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് എട്ട് രൂപയും ഡീസലിന് 8.43 രൂപയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 79.54 രൂപയും ഡീസലിന് 74.21 രൂപയുമാണ് വില.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്. തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനുശേഷം ജൂണ്‍ ഏഴുമുതലാണ് പ്രതിദിന വില പരിഷ്കരണം നടപ്പാക്കിയത്. അന്നുമുതല്‍ ദിവസവും വില കൂട്ടുകയാണ്.






