
സൈനിക ഏറ്റുമുട്ടലോടെ ഇന്ത്യാ ചൈന പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കാനുള്ള ആവശ്യം ശക്തമാണ്. എന്നാല്‍ സ്മാര്‍ട്ട്ഫോണിന്റെ കാര്യത്തിലാണെങ്കില്‍ ചൈനാ വിരുദ്ധവികാരം ഇന്ത്യ തൊഴിച്ചു പറത്തും. സ്മാര്‍ട്ട്ഫോണ്‍ പ്രീമിയം ബ്രാന്‍ഡ് രംഗത്തെ പ്രമുഖരായ ചൈനീസ് കമ്പനി വണ്‍ പ്ളസ് അവരുടെ 'വണ്‍പ്ളസ് 8 പ്രോ' അവതരിപ്പിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ മൊത്തവും വിറ്റുപോയെന്ന് ആമസോണ്‍ ഇന്ത്യ. വ്യാഴാഴ്ചയാണ് ഈ കൊമേഴ്സ് പോര്‍ട്ടലില്‍ കമ്പനി വണ്‍പ്ളസ് 8 പ്രോ അവതരിപ്പിച്ചത്.
ഏപ്രില്‍ മാസത്തില്‍ തന്നെ വണ്‍ പ്ളസ് 8 ും വണ്‍ പ്ളസ് 8 പ്രോയും ചൈനീസ് കമ്പനി പുറത്തിറക്കിയിരുന്നു എങ്കിലൂം കോവിഡ് പശ്ചാത്തിലത്തില്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നില്ല. ഇന്ത്യയില്‍ വണ്‍ പ്ളസ് 8 വില്‍പ്പന തുടങ്ങിയത് മെയ് 18 നും വണ്‍ പ്ളസ് 8 പ്രോ ജൂണ്‍ 15 നും ആയിരുന്നു. 5 ജി സീരീസില്‍ വരുന്ന വണ്‍ പ്ളസ് 8 ന് ഇന്ത്യയില്‍ വലിയ ഡിമാന്‍ഡ് കാണാനായി എന്നാണ് വണ്‍പ്ളസ് നേരത്തേ പറഞ്ഞത്. ഇത് തുടരുകയും ചെയ്തതോടെ ആഴ്ചയില്‍ തിങ്കളാഴ്ചയും വ്യാഴാഴ്ചയുമായി വില്‍പ്പന പരിമിതപ്പെടുത്തയിരുന്നു.
അതേസമയം ജൂണ്‍ 18 വ്യാഴാഴ്ച വരെ എത്ര എണ്ണം വില്‍പ്പന നടത്തി എന്ന കാര്യം ആമസോണ്‍ പുറത്തുവിട്ടിട്ടില്ല. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ബ്രാന്‍ഡുകളില്‍ ഒന്നാണ് വണ്‍ പ്ളസ് എന്നതാണ് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ എല്ലാം വിറ്റു പോകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വണ്‍ പ്ളസ്, സാംസംഗ്, ആപ്പിള്‍ എന്നിവയാണ് ഇന്ത്യന്‍ പ്രീമിയര്‍ സ്മാര്‍ട്ട്ഫോണ്‍ (30,000 രൂപയ്ക്ക് മുകളില്‍) വിപണിയില്‍ മുന്നില്‍ നില്ക്കുന്ന ഉല്‍പ്പന്നങ്ങള്‍. ഇതോടൊപ്പം ഇന്ത്യയില്‍ വില്‍പ്പനയില്‍ ടോപ്പില്‍ നില്ക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ അഞ്ചില്‍ നാലും ചൈനീസ് ഉല്‍പ്പന്നങ്ങളാണ്.
ഷവോമി, വിവോ, റീയല്‍മീ, ഒപ്പോ എന്നിവയാണ് അവ. 2020 മാര്‍ച്ച് പാദത്തില്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത 32.5 ദശലക്ഷം സ്മാര്‍ട്ട്ഫോണുകളില്‍ 76 ശതമാനവും ചൈനയില്‍ നിന്നുമായിരുന്നു. 15.6 ശതമാനം ഓഹരി കയ്യാളി ഇറക്കുമതിക്കാരില്‍ മൂന്നാം റാങ്കിലുള്ള ദക്ഷിണകൊറിയയുടെ സാംസംഗ് മാത്രമാണ് ആദ്യ അഞ്ചില്‍ ചൈനീസ് ഉല്പ്പന്നമല്ലാത്തത്. ലോകത്തിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ രണ്ടാമത് നില്ക്കുന്ന ഇന്ത്യയിലെ വിപണിയില്‍ 2019 ല്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തത് 152.5 ദശലക്ഷം സ്മാര്‍ട്ട്ഫോണുകളാണ്.
ചൈനയുമായുള്ള പ്രശ്നങ്ങളില്‍ ആയുധം വെച്ച് നല്കുന്നതിനേക്കാള് മികച്ച മറുപടി അവരുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിച്ച് സാമ്പത്തീക മേഖലയ്ക്ക് നല്കുന്ന ആഘാതമാണ് എന്നായിരുന്നു സാമ്പത്തീക വിദഗ്ദ്ധര്‍ ചുണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ചൈനാ - വിരുദ്ധ വികാരം ഉണ്ടെങ്കിലും അതൊന്നും വ്യവസായ വിപണന മേഖലയില്‍ പ്രതിഫലിച്ചിട്ടില്ലെന്നാണ് ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളും കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ കമ്പനികളും പറയുന്നത്. രണ്ടു മാസ ലോക്ക് ഡൗണിന് ശേഷം ഓണ്‍ലൈന്‍ വഴി വീട്ടിലിരുന്ന് കുട്ടികള്‍ വിദ്യാഭ്യാസം തുടങ്ങിയതോടെയാണ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഈ ഡിമാന്റ് ഉണ്ടാകാന്‍ കാരണമെന്നും വിപണി പറയുന്നു.
അതേസമയം തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും ഇന്ത്യയിലെ ചൈനാ വിരുദ്ധ സ്ഥിതിഗതികള്‍ സാകൂതം വീക്ഷിക്കുകയാണ് ചൈന. ചൈനീസ് വിരുദ്ധ വികാരം ഇന്ത്യന്‍ ഉപഭോക്താക്കളില്‍ ഉയര്‍ന്ന നിലയിലാണ് വെള്ളിയാഴ്ച പുറത്തുവന്ന ഒരു സര്‍വേ വ്യക്തമാക്കിയിടടുള്ളത്. ഏഴു രാജ്യങ്ങളിലായി മെയ് - ജൂണ്‍ 2020 ല്‍ നടന്ന സര്‍വേയില്‍ കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിര്‍മ്മിക്കപ്പെടുന്ന സ്മാര്‍ട്ട്ഫോണുകള്‍ അടക്കമുള്ളവയില്‍ തിരിച്ചടി നേരിടുന്നതായും കാണിക്കുന്നുണ്ട്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വാരത്ത് 45 വര്‍ഷത്തിനിടയില്‍ ആദ്യമായി ചൈനയുടേയും ഇന്ത്യയൂടെയും സൈനികര്‍ തമ്മില്‍ നടന്ന രക്തരൂക്ഷിത പോരാട്ടത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്കാണ് ജീവന് നഷ്ടമായത്.






