
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചുള്ള മരണനിരക്ക് കണക്കാക്കിയാല്‍ മരണനിരക്ക് ഏറ്റവും കുറവ് ഇന്ത്യയിലെന്ന് കണക്കുകള്‍. ലോകാരോഗ്യസംഘടനയുടേതാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷംപേരില്‍ ശരാശരി ഒരാളാണ് ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്.
അതേസമയം കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിലും രാജ്യത്ത് വര്‍ദ്ധനയുണ്ട്. ഇതുവരെ 2,48,189 പേരാണ് രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത്. കഴിഞ്ഞദിവസം മാത്രം 10,994 പേര്‍ക്കു രോഗം ഭേദമായി. ഇപ്പോള്‍ രോഗമുക്തിനിരക്ക് ഇപ്പോള്‍ 56.38 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് കോവിഡ് പരിശോധനാ ലാബുകളുടെ എണ്ണം 992 ആയി. അതില്‍ 726 എണ്ണം സര്‍ക്കാര്‍ ലാബുകളും 266 സ്വകാര്യ ലാബുകളുമാണ്.
മരണനിരക്ക് കണക്കാക്കിയാല്‍ ആഗോളതലത്തില്‍ മരണനിരക്ക് ലക്ഷത്തില്‍ 6.04 ആണ്. യു.കെ.യില്‍ ഇത് 63.13 ആണ്. സ്പെയിനില്‍ 60.60, ഇറ്റലിയില്‍ 57.19, അമേരിക്കയില്‍ 36.30 എന്നിങ്ങനെയാണ് കണക്ക്.






