
ജീവിതത്തില്‍ ഒരിക്കലെങ്കിലും നമ്മള് ഓരോരുത്തരും കഴിച്ചിട്ടുള്ള ബിസ്ക്കറ്റാണ് പാര്‍ലെ-ജി. എട്ടു പതിറ്റാണ്ടിനിടയില്‍ പാര്‍ലെ-ജിയ്ക്ക് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് ഈ ലോക്ക്ഡൗണ്‍ കാലത്താണ്. ബിസ്ക്കറ്റുകളുടെ രാജാവെന്ന് അറിയപ്പെടുന്ന പാര്‍ലെ-ജി വിപണയിലെത്തി 73 വര്‍ഷം കഴിഞ്ഞിട്ടും ഇതിന്റെ രുചിയിലോ പാക്കിംഗിലോ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.
1939-ലാണ് വൈല് പാര്‍ലെ നിര്‍മ്മാണശാലയില്‍ പാര്‍ലെ-ജി ബിസ്ക്കറ്റുകള്‍ നിര്‍മ്മാണമാരംഭിച്ചത്. ഈ ബിസ്ക്കറ്റ് ബ്രാന്റിന് സ്വതന്ത്ര ഭാരതത്തെക്കാള്‍ പഴക്കമുണ്ട്. ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബിസ്ക്കറ്റ് ബ്രാന്‍ഡാണ് പാര്‍ലെ-ജി. കഴിഞ്ഞ എട്ട് ദശകങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് കഴിഞ്ഞ ഏപ്രില്‍-മേയ് മാസങ്ങളിലാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 80-കളില്‍ പാര്‍ലെ-ഗ്ലൂക്കോ എന്നായിരുന്നു ഈ ബിസ്ക്കറ്റ് അറിയപ്പെട്ടിരുന്നത്. ജി എന്നത് ഗ്ലൂക്കോസിനെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പിന്നീട് പാര്‍ലെ-ജിയിലെ ജി ജീനിയസ്സാണെന്നാണ് ജനങ്ങള്‍ കണ്ടെത്തിയത്.
പാര്‍ലെ-ജി ബിസ്ക്കറ്റില്‍ കാണുന്ന സുന്ദരിയായ പെണ്‍കുട്ടിയുടെ ചിത്രം നാഗ്പൂര്‍ സ്വദേശിയായ നിരു ദേശ്പാണ്ഡെയുടേതാണെന്നായിരുന്നു സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഈ ചിത്രം തികച്ചും സാങ്കല്പ്പികം മാത്രമാണെന്നാണ് പ്രൊഡക്ഷന്‍ മാനേജറായ മായങ്ക് ഷാ പറയുന്നത്. എവറസ്റ്റിന്റെ ക്രിയേറ്റീവ് ഡയറക്ടറായ മഗന്‍ലാല്‍ ദയയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. ഏകദേശം 4500 ആളുകള്‍ ഓരോ സെക്കന്‍ഡിലും ഒരു പാര്‍ലെ-ജി ബിസ്കറ്റ് ആസ്വദിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. പാര്‍ലെ-ജി ബ്രാന്‍ഡ് ബിസ്ക്കറ്റ് പുറത്തിറക്കുന്ന കാലത്തോളം ഇന്ത്യക്കാരുടെ ചായ സമയത്ത് ഈ ബിസ്ക്കറ്റും കൂട്ടിനുണ്ടാകും.






