
ഗുരുഗ്രാം: ഹരിയാനയില്‍ വെട്ടുക്കിളി ആക്രമണം അതിരൂക്ഷമാകുന്നു. ദേശീയ തലസ്ഥാന നഗരമായ ഡല്‍ഹിക്ക് തൊട്ടടുത്തായി ഗുരുഗ്രാമില്‍ വെട്ടുക്കിളികള്‍ ആകാശം നിറഞ്ഞിരിക്കുകയാണ്. ഇതോടെ ഡല്‍ഹിയിലും കനത്ത ജാഗ്രത നിര്‍ദേശം നല്കി. ഗുരുഗ്രാമില്‍ നഗര-ഗ്രാമ പ്രദേശങ്ങളില്‍ ആയിരക്കണക്കിന് വെട്ടുക്കിളികള്‍ ആകാശം നിറഞ്ഞ് പറക്കുന്ന വിവിധ ദൃശ്യങ്ങളാണ് ഭീതി പടര്‍ത്തുന്നത്.
ഗുരുഗ്രാമിലെ സൈബര്‍ ഹബ് പ്രദേശത്തും ആയിരക്കണക്കിന് വെട്ടുക്കിളികള്‍ നിറഞ്ഞു. പാട്ടക്കൊട്ടിയും പടക്കം പൊട്ടിച്ചുമാണ് വെട്ടുക്കിളികളെ തുരത്താന്‍ ശ്രമം തുടരുന്നത്. പാക്കിസ്ഥാനില്‍ നിന്നുള്ള വെട്ടുക്കിളികളുടെ കൂട്ടമാണ് ഉത്തരേന്ത്യയില്‍ വന്‍ നാശം വിതയ്ക്കുന്നത്.
റവരിയിലും ഗുരുഗ്രാം ജില്ലകളിലും വെട്ടുക്കിളികള്‍ എത്തിയതോടെ പരിയാന സര്‍ക്കാര്‍ അതീവ ജാഗ്രത നിര്‍ദേശം നല്കി. അതിര്‍ത്തിയായ ഗുരുഗ്രാമില്‍ വെട്ടുക്കിളികള്‍ എത്തിയതോടെ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് അടിയന്തിര യോഗം വിളിച്ചു.






