
ഗായിക എസ് ജാനകി മരിച്ചു എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് തികച്ചും വ്യാജ വാര്‍ത്തയാണെന്നാണ് പറയുകയാണ് എസ്പിബി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. 'ഇന്ന് രാവിലെ മുതല്‍ ഇരുപതിലേറെ ഫോണ്‍ കോളുകളാണ് എനിക്ക് ലഭിച്ചത്. ജാനകിയമ്മയ്ക്ക് എന്തു സംഭവിച്ചു എന്ന് ചോദിച്ചുകൊണ്ട്. ജാനകിയമ്മ മരിച്ചു എന്ന രീതിയില്‍ ഒരു പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്ത് അസംബന്ധമാണിത്. ഞാന്‍ അമ്മയെ വിളിച്ചു. സംസാരിച്ചു അവര്‍ ആരോഗ്യത്തോടെ ഇരിക്കുന്നു. ദയവായി സോഷ്യമീഡിയ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കൂ. ഇത്തരം വ്യാജവാര്‍ത്തകള്‍ അവരെ സ്നേഹിക്കുന്നവര്‍ സഹിക്കില്ല. ദയവായി..നിര്‍ത്തൂ..' എസ്പിബി വീഡിയോയില്‍ പറഞ്ഞു.
ജാനകിയമ്മ മരിച്ചു എന്ന തരത്തില്‍ ഒരു പോസ്റ്റ് രാജ്യമെങ്ങും പ്രചരിക്കുകയാണ്. ഇതു സത്യമാണെന്ന് കരുതി ഒട്ടേറേ പേര് ഇതു പങ്കുവയ്ക്കുകയും ചെയ്യുന്നു. ഇതിന് പിന്നാലെയാണ് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കി എസ്പിബി ഫെയ്സ്ബുക്കില്‍ വിഡിയോ പങ്കുവച്ചിരിക്കുന്നത്. കെ.എസ് ചിത്രയും ഈ വിഡിയോ പങ്കുവച്ചിട്ടുണ്ട്.
വിഡിയോ കാണാം.






