മുഖാവരണം ധരിക്കാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഡെപ്യൂട്ടി മാനേജർ ഭിന്നശേഷിക്കാരിയായ സഹപ്രവർത്തകയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. വിവിധ വകുപ്പുകൾ അനുസരിച്ച് മാനേജർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.
ജൂൺ 27ന് നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആന്ധ്രാപ്രദേശ് ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ വരുന്ന ഹോട്ടലിലാണ് സംഭവം അരങ്ങേറിയത്. ഈ ഹോട്ടലിലെ ഡെപ്യൂട്ടി മാനേജറാണ് സഹപ്രവർത്തകയെ ക്രൂരമായി ർദ്ദിച്ചത്. സഹപ്രവർത്തകയെ ഇരുമ്പു ദണ്ഡ് കൊണ്ട് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.ആന്ധ്രാപ്രദേശ് നെല്ലൂർസ്വദേശിനിയാണ് ഭിന്നശേഷിക്കാരിയായ ജീവനക്കാരി.
31 സെക്കൻഡ് നീണ്ടു നിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സഹപ്രവർത്തകയെ ഡെപ്യൂട്ടി മാനേജർ ക്രൂരമായി മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. തുടർന്ന് മുടിയിൽ പിടിച്ച് വലിച്ചിഴച്ച ശേഷം സ്ത്രീയെ ഇരുമ്പു ദണ്ഡ് കൊണ്ട് തല്ലുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങൾ വിവാദമായതോടെ, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments