
കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയുള്ള ലൈംഗികതയ്ക്ക് ഡച്ച് ലൈംഗികത്തൊഴിലാളികള്‍. കോവിഡ് 19 വൈറസ് വാഹകരായി സാമൂഹ്യ വ്യാപനത്തിന് സാധ്യത കൂട്ടുന്നവര്‍ എന്ന റിസ്ക്കുകള്‍ ഒഴിവാക്കാനായി മുഖാവരണം ഉള്‍പ്പെടെയുള്ള സുരക്ഷാ മൂന്‍കരുതലുകള്‍ സ്വീകരിക്കും. രോഗലക്ഷണമുള്ള ഇടപാടുകാര്‍ വരരുതെന്നും ദീര്‍ഘ നിശ്വാസങ്ങളും ചുംബനവും ഒഴിവാക്കാനും ഇടപാടുകാരോട് ലൈംഗിക തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. ബുധനാഴ്ചയാണ് നെതര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്.
നേരത്തേ നിയന്ത്രണം കടുപ്പിച്ചതോടെ വേശ്യാവൃത്തിക്ക് നിയമപരമായി അംഗീകാരമുള്ള നെതര്‍ലന്റില്‍ ഇറോട്ടിക് ഡാന്‍സര്‍മാര്‍ക്കും ലൈംഗിക തൊഴിലാളികള്‍ക്കും പണിയില്ലാതായിരുന്നു. മൂന്നര മാസത്തോളം തൊഴിലും വരുമാനവും നഷ്ടമായി ഗതികേടിലുമായിരുന്ന ഇവര്‍ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. മനോഹരമായ കനാലിന് പുറമേ പുറമേ സ്ത്രീ നഗ്നത, ലൈംഗിക ദൃശ്യങ്ങള്‍, ലൈംഗിക ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ വില്‍ക്കപ്പെടുന്ന കരകൗശല വസ്തുക്കളുടെ കടകള്‍, ലൈംഗിക തൊഴിലാളികള്‍ എന്നിങ്ങനെ കാണാനും ആസ്വദിക്കാനും, ആയിരക്കണക്കിന് ടൂറിസ്റ്റുകള്‍ വരുന്ന ഇടമാണ് ആംസ്റ്റര്‍ഡാമിലെ 'റെഡ്ലൈറ്റ്' ജില്ല. ലോക്ക്ഡൗണ്‍ വന്നതോടെ വിജനമായ ഇവിടം വീണ്ടും സജീവമാകുകയാണ്.
കോവിഡിന്റെ സാഹചര്യത്തില്‍ തൊഴിലില്‍ നിന്നും വിട്ടു നില്ക്കാന് ആംസ്റ്റര്‍ഡാമിലെ ലൈംഗികത്തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന സംഘടനയായ റെഡ് ലൈറ്റ് യുണൈറ്റഡ് പ്രചരണം നടത്തിയിരുന്നു. ഇതോടെ തൊഴില്‍ നിര്‍ത്തേണ്ടി വന്ന പലര്‍ക്കും വാടക കൊടുക്കാന്‍ പോലും നിവൃത്തിയില്ലാതായിരുന്നു. ഇതോടെ പലരും നിയമവിരുദ്ധമായി ജോലി ചെയ്ത് പോലും ജീവിക്കേണ്ടി വന്നു.
ഇളവ് വരുത്തിയതോടെ കോവിഡ് പകരുന്ന സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഉയര്‍ന്നിരിക്കുന്ന ആവശ്യം. മറ്റ് ജോലിക്കാരെ അപേക്ഷിച്ച് നോക്കുമ്പോള്‍ ലൈംഗിക തൊഴില്‍ കോവിഡിന്റെ കാര്യത്തില്‍ കൂടുതല്‍ അപകടകരമാണെന്ന് ഇവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ലൈംഗിക പൊസിഷനില്‍ അടക്കമുള്ള സുരക്ഷാ നിര്‍ദേശങ്ങളാണ് ഇക്കാര്യത്തില്‍ നല്‍കിയിരിക്കുന്നത്. തൊഴിലിന്റെ രീതി അനുസരിച്ച് വലിയ സുരക്ഷാ മുന്‍കരുതലുകളാണ് ലൈംഗിക തൊഴിലാളികളും സ്വീകരിച്ചിരിക്കുന്നത്.
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മോണ പറയുന്നത് താന്‍ ഇനിയും ശക്തമായ സുരക്ഷാ സംവിധാനം സ്വീകരിക്കുമെന്നാണ്. ഇതിനായി ലാറ്റക്സിലുള്ള ശരീര ആവരണം, പ്രത്യേക തരം ചെരിപ്പുകള്‍, ലോഹമുട്ടുകളോട് കൂടിയ തുകലില്‍ നിര്‍മ്മിച്ച മുഖാവരണം, കറുത്ത കയ്യുറകള്‍, സര്‍ജിക്കല്‍ ഫേസ് മാസ്ക്ക് എന്നിവയെല്ലാം ശേഖരിച്ചിരിക്കുകയാണ്. രോഗാതുരമായാല്‍ പോലും തനിക്ക് തൊഴിലില്ലായ്മാ വേതനം കിട്ടില്ല. അതുകൊണ്ടു തന്നെ സുരക്ഷാ മുന്‍ കരുതലുകള്‍ പ്രധാനമാണ്. തന്നെ സമീപിക്കുന്ന ഇടപാടുകാരില്‍ ചുമയോ തുമ്മലോ ചീറ്റലോ ഉള്ളവര്‍ വന്നാല്‍ അവരോട് മറ്റൊരാവസരത്തില്‍ വരാന്‍ ആവശ്യപ്പെടും. ഒരാഴ്ച പണിയില്ലാതിരുന്നാല് പോലും വരുമാനം മുടങ്ങുേെന്നും മോണ പറയുന്നു.
ലോക്ക് ഡൗണ്‍ കാലത്ത് ഇടപാടുകാര്‍ക്ക് ക്യാമറകള്‍ വഴി ശരീര പ്രദര്‍ശനം നടത്തിയാണ് മോണ വരുമാനം കണ്ടെത്തിയിരുന്നു. എന്നിരുന്നാലും സര്‍ക്കാര്‍ ഈ രീതിയില്‍ ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍ കയ്യിലുള്ള പണം കൂടി ചെലവാക്കേണ്ടി വരുമെന്ന് ഇവര്‍ തിരിച്ചറിയുന്നു. നെതര്‍ലന്റില്‍ 50,000 പേര്‍ക്ക് കോവിഡ് ബാധിച്ചത്. 6000 പേര് മരിക്കുകയും ചെയ്തു. പൊതു ഗതാഗത സംവിധാനത്തില്‍ പോലും ആള്ക്കാര് ഒന്നര മീറ്റര്‍ അകലം പാലിക്കാനും മാസ്ക്ക് ധരിക്കാനും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം തന്നെ കോവിഡ് ബാധയില്‍ വലിയ കുറവ് കണ്ടതോടെയാണ് നെതര്‍ലന്റ് ഇളവ് വരുത്താന്‍ തീരുമാനിച്ചത്.






