
ലോക്ക്ഡൗണില്‍ ഏറ്റവും കൂടുതല്‍ തരംഗമായത് ടിക് ടോക് താരങ്ങള്‍ തന്നെ ആയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചതോടെ താരങ്ങളില്‍ പലരും വളരെ നിരാശയിലാണ്. ടിക് ടോക്ക് താരങ്ങളില്‍ ശ്രദ്ധേയ ആയ പെണ്‍കുട്ടി ആയിരുന്നു കാസര്‍കോടുകാരിയായ ധന്യ എസ് രാഗേഷ്. 'ഹെലന് ഓഫ് സ്പാര്‍ട്ട' എന്ന പേരിലാണ് ടിക് ടോക്കിലും യൂട്യൂബിലുമെല്ലാം ധന്യ അറിയപ്പെടുന്നത്.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയ അര്‍ജുന്റെ 'റോസ്റ്റിംഗ്' പരിപാടിയെ കുറിച്ച് തുറന്നു പറയുകയാണ് ധന്യ. അര്‍ജുന്റെ 'റോസ്റ്റിംഗ്' പരിപാടി തനിക്ക് അത്ര നന്നായി തോന്നിയിട്ടില്ലെന്നും ബോഡി ഷെയിമിംഗാണ് അതിലുള്ളതെന്നും, അര്ജുന് വളംവച്ചുകൊടുക്കുന്നത് മലയാളികള്‍ തന്നെയാണെന്നുമാണ് ധന്യ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നത്.
'' അര്‍ജുന്റെ റോസ്റ്റിംഗ് അത്ര നന്നായിട്ട് തോന്നിയിട്ടില്ല. അയാളുടെ വീഡിയോ എനിക്ക് ഇഷ്ടമല്ല. അതില്‍ മുഴുവന്‍ ബോഡി ഷെയിമിംഗാണ്. അര്ജുന് മലയാളികളുടെ മനസ് അറിയാം. ആരാന്റമ്മയ്ക്ക് ഭ്രാന്ത് പിടിക്കുമ്പോള്‍ കാണാന്‍ നല്ല ഭംഗിയായിരിക്കുമെന്ന് അറിയാമല്ലോ? അര്ജുന് കൊടുത്ത പിന്തുണയില്‍ മലയാളികള്‍ അത് തെളിയിച്ചു കഴിഞ്ഞു. മലയാളികള്‍ രണ്ടു തരമാണ്. അവസരത്തിനൊത്ത് പെരുമാറുന്ന ടീംസ് ഉണ്ട്. അതേസമയത്ത് ഒരാളെക്കുറിച്ച് ഒരു നെഗറ്റീവ് സാധനം മൈന്‍ഡില്‍ ആദ്യം തന്നെ സെറ്റ് ചെയ്തിട്ട് അതുതന്നെ വിശ്വസിക്കുന്നവരുമുണ്ട്. അതാണ് പ്രശ്നം'' - ഹെലന് ഓഫ് സ്പാര്‍ട്ട മനസു തുറന്നു.






