തമിഴ് സിനിമയിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളായിരുന്നു കെ. ഭാഗ്യരാജ്. അഭിനയത്തിന് പുറമെ തിരക്കഥാകൃത്തായും സംവിധായകനായും സാന്നിധ്യം അറിയിച്ചിട്ടുള്ള താരത്തിന് അഞ്ച് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതമാണുള്ളത്. ഭാരതിരാജയ്ക്കൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ താരം തിരക്കഥയും സംഭാഷണങ്ങളുമൊക്കെയെഴുതിയ ശേഷമാണ് സംവിധായകനായി അരങ്ങേറിയത്. നടന്, തിരക്കഥാകൃത്ത്, സംവിധായകന് തുടങ്ങിയ മേഖകളിലെല്ലാം പ്രതിഭ തെളിയിച്ച തമിഴ് സിനിമയിലെ പാത്ത് ബ്രേക്കര്‍മാരില്‍ ഒരാളായിരുന്നു ഭാഗ്യരാജ്.
തമിഴ് സിനിമയുടെ സ്റ്റൈല്മന്നന് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും ഭാഗ്യരാജും തമ്മില്‍ മാനസികമായി വലിയ അടുപ്പമായിരുന്നു. തമിഴ് സിനിമാ ലോകത്ത് ദീർഘകാലത്തെ സൗഹൃദവും പരസ്പര ബഹുമാനവും സൂക്ഷിക്കുന്ന വ്യക്തികളായിരുന്നു ഇരുവരും. ഹൃദയാഘാതത്തെ തുടര്‍ന്ന് ഭാഗ്യരാജ് മണ്മറഞ്ഞപ്പോള് അന്തിമോപചാരം അർപ്പിക്കാൻ നിറകണ്ണുകളോടെ രജനികാന്തും എത്തിയിരുന്നു.
ഇപ്പോഴിതാ തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും തന്റെ ഭര്‍ത്താവ് ഭാഗ്യരാജും തമ്മിലുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് പറയുകയാണ് പൂര്‍ണ്ണിമ ഭാഗ്യരാജ്. ഒരു വേദിയില്‍ വച്ച് രജനികാന്ത്, ഭാഗ്യരാജിന് ഒരു സ്വർണ്ണ ചെയിൻ സമ്മാനമായി നൽകിയെന്നും അന്നുമുതല്‍ ഒരിക്കലും ഊരിയെടുക്കാതെ അതു ധരിക്കുമായിരുന്നുവെന്നും പറയുകയാണ് പൂര്‍ണ്ണിമ.
‘‘അടുത്തിടെ അദ്ദേഹത്തിന്റെ അമ്പതാം വർഷ ആഘോഷം നടന്നപ്പോൾ നമ്മുടെ സൂപ്പർ സ്റ്റാർ രജനി സർ അദ്ദേഹത്തിന് ഒരു ചെയിൻ അണിയിച്ചിരുന്നു. സത്യം പറയാമല്ലോ സർ, നിങ്ങൾ അത് അണിയിച്ചതിനു ശേഷം അദ്ദേഹം അത് ഊരി മാറ്റിയതേയില്ല. മരിക്കുന്ന ആ ദിവസം വരെ ആ ചെയിൻ അദ്ദേഹം ഊരി വെച്ചിട്ടില്ല, കൂടെയുണ്ടായിരുന്നു. എന്തുകൊണ്ടാണെന്ന് അറിയില്ല, അത് അണിയിച്ചതിനു ശേഷം അദ്ദേഹത്തിന് വലിയൊരു സന്തോഷമായിരുന്നു. സത്യം പറയാമല്ലോ സർ, നിങ്ങൾ അത് അണിയിച്ചതിന് ശേഷം അദ്ദേഹം അത് ഊരിയിട്ടേയില്ല. അദ്ദേഹത്തിന് ഈ അർത്ഥവത്തായ സമ്മാനം വളരെ വിലപ്പെട്ടതായിരുന്നു...’’ എന്നാണ് പൂര്‍ണ്ണിമ പറയുന്നത്. പൂര്‍ണ്ണിമയുടെ വാക്കുകള്‍ കേട്ട് വികാരധീനനാകുന്ന രജനികാന്തിനെയും ഇതെല്ലാം കേട്ട് ഈറനണിയുന്ന ഭാഗ്യരാജിന്റെ മകന് ശാന്തനുവിനെയും വീഡിയോയില്‍ കാണാം.

സിനിമാബന്ധത്തിനപ്പുറം വലിയൊരു ആത്മബന്ധം കൂടി ഇവര്‍ക്കിടയിലുണ്ട്. സൂപ്പർസ്റ്റാർ രജനികാന്തിന് ഒരിക്കൽ ഒരു അപകടകരമായ സാഹചര്യം നേരിട്ടപ്പോള്‍ രക്ഷകനായത് ഭാഗ്യരാജാണ്. 1995-ൽ ശിവാജി ഗണേശനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ അന്നത്തെ മുഖ്യമന്ത്രി ജയലളിതയ്ക്കെതിരെ രജനികാന്ത് പരസ്യമായി സംസാരിച്ചിരുന്നു. ചടങ്ങിനുശേഷം വേദിവിട്ടിറങ്ങിയ രജനികാന്തിനെ എഐഡിഎംകെ പ്രവർത്തകരും ചില ആരാധകരും ചേർന്ന് തുറന്ന ജീപ്പിൽ കയറ്റി മർദ്ദിക്കാൻ ശ്രമിച്ചു. ആ സമയത്ത് ഭയന്ന് നിന്ന പോലീസുകാർക്ക് മുഖ്യമന്ത്രിയുടെ പേര് കാരണം ഇടപെടാൻ കഴിഞ്ഞില്ല.
ഈ പ്രതിസന്ധി ഘട്ടത്തിലാണ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് ഇടപെട്ട് രജനികാന്തിനെ ആൾക്കൂട്ട അതിക്രമത്തിൽ നിന്ന് സുരക്ഷിതമായി രക്ഷിച്ചത്. ആൾക്കൂട്ട ആക്രമണത്തിനിടെ രജനിക്ക് കവചമായി തന്നെ ഭാഗ്യരാജ് മാറി. പിന്നീട് വീട്ടിലെത്തിയ ശേഷം രജനിയെ ഫോണിൽ വിളിച്ച ഭാഗ്യരാജ് അദ്ദേഹത്തിന് വലിയൊരു മാനസിക ധൈര്യവും നൽകി. ഈ നന്ദി താൻ ഒരിക്കലും മറക്കില്ലെന്ന് രജനികാന്ത് പിന്നീട് ഒരു വേദിയിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
തെന്നിന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയൊരു നഷ്ടമാണ് ഭാഗ്യരാജിന്റെ വേര്‍പാടിലൂടെ സംഭവിച്ചത്. പ്രണയവും ഫാമിലി ഡ്രാമയും സാമൂഹിക നിരീക്ഷണവും ആക്ഷേപ ഹാസ്യവുമെല്ലാം കോര്‍ത്തിണക്കി സിനിമകളൊരുക്കിയിരുന്ന ഭാഗ്യരാജ്, മാച്ചോ-ഹിറോയിക് നായകന്മാരില് നിന്നും വ്യത്യസ്തമായി, പ്രേക്ഷകര്‍ക്ക് റിലേറ്റബിള്‍ ആയ നിത്യജീവിതത്തിലെ വ്യക്തികളെയാണ് തന്റെ സിനിമകളിലെ നായകന്മാരായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. ഒരു കൈ ഓസൈ, മൗന ഗീതങ്ങള്‍, അന്ത 7 നാട്കള്‍, ഡാര്‍ലിങ് ഡാര്‍ലിങ് ഡാര്‍ലിങ്, മുന്താനൈ മുടിച്ച്, ചിന്ന വീട്, എങ്ക ചിന്ന രാസ, അവസര പൊലീസ് 100 തുടങ്ങിയ ചിത്രങ്ങള്‍ ഭാഗ്യരാജ് സംവിധാനം ചെയ്തു. തെന്നിന്ത്യന്‍ താരം പൂര്‍ണിമ ജയറാമിനെയാണ് ഭാഗ്യരാജ് വിവാഹം ചെയ്തത്. നടന് ശാന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജുമാണ് ഇവരുടെ മക്കള്‍.

Comments